ജപ്പാനില്‍ നിന്ന് 200 കോടി നിക്ഷേപം, തോഷിബയുമായി കരാർ, വിദേശ യാത്ര എന്തിനെന്ന് ചോദിച്ചവർക്ക് ഉത്തരം
തിരുവനന്തപുരം: ജപ്പാന്, കൊറിയ രാജ്യങ്ങളിലെ സന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശ യാത്ര നടത്തിയപ്പോഴൊക്കെ വിജയമുണ്ടായിട്ടുണ്ടെന്നും യുവജനങ്ങളെ മുന്നില്‍ കണ്ടാണ് യാത്ര നടത്തിയത് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപം ഉറപ്പാക്കാനായി.
ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുളള തെളിവാണിത്. വിദ്യാഭാസ്യം, ആരോഗ്യം അടക്കമുളള മേഖലകളില്‍ കേരളത്തിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയൊട്ട കമ്പനിയുമായും കരാറിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ആകുമ്പോഴേക്ക് 10 ലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നതാണ് നയം.

ജാപ്പനീസ് മേയര്‍മാരുടെ ഒരു സംഘം ഉടനെ കേരളം സന്ദര്‍ശിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജാപ്പനീസ് സര്‍വ്വകലാശാലകളുമായി സഹകരിക്കും. സമുദ്രോത്പന്ന ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ നിക്ഷേപം നടത്തുമെന്നും അതിന് കൊറിയന്‍ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി, ചെറുകിട വ്യവസായ മേഖലകളിലും കമ്പനികള്‍ നിക്ഷേപത്തിന് താല്പര്യം അറിയിച്ചു. എത്രയാണ് വിദേശ യാത്രയുടെ ചിലവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന ജനുവരിയില്‍ കൊച്ചിയില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കും. ഹൈസ്പീഡ് റെയില്‍വേയുമായി ബന്ധപ്പട്ട് ഹ്യൂണ്ടായ്, ജെയ്ക്ക കമ്പനികളുമായി ചര്‍ച്ച നടത്തി. വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയിലൂടെ ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ യാത്രയുടെ നേട്ടങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയത്.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications