കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയല്ല, സിപിഎമ്മാണ് മുഖ്യശത്രു'; കെ സുധാകരന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിലപാടുണ്ടോയെന്ന് നമുക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയല്ല സിപിഎമ്മാണെന്ന നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കേണ്ടത് താനല്ലെന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിലപാടുണ്ടോയെന്ന് നമുക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan

കേരളത്തിൽ കോൺ​ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും ഇവിടെ സി.പി.എമ്മിന്റെ അക്രമത്തിനും ഫാസിസ്റ്റ് ശൈലിക്കും ജനാധിപത്യവിരുദ്ധ സമീപനത്തിനും എതിരേയാണ് പോരാടേണ്ടതെന്നായിരുന്നു സുധാകരൻ പറഞ്ഞത്. വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ്‌ പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ രാജ്യം സ്വീകരിക്കുന്ന പൊതുനിലപാടിന് വ്യത്യസ്തമായ ഒന്നാണാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ സംസ്ഥാനത്തെ നേതൃത്വത്തിന്റെ നിലപാടാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയും കോൺഗ്രസും ചേർന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ലക്ഷ്യമിട്ടാണ് നീങ്ങിയതെന്നും മുഖ്യമന്ത്രി.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

"രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾ തന്നെ ഇക്കാര്യം താൻ പറഞ്ഞതാണ്. അതിന്റെ തുടർച്ചയായി വന്നതാണ് നിയുക്ത കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം. നേരത്തെ നമ്മള്‍ കണ്ടതാണല്ലോ. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോണ്‍ഗ്രസിന് മടിയുണ്ടായിട്ടില്ല. ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണ്. അപ്പോള്‍ അക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്ന ഒരു നിലയുണ്ട്. എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ശരിയായ നിലപാടുമുണ്ട്." മുഖ്യമന്ത്രി പറഞ്ഞു.

തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍

English summary
CM Pinarayi Vijayan's reply to K Sudhakaran on controversial statement against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X