കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്ന ജനവിധി; പ്രതികരണവുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ ചരിത്ര വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 manipin

പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറയുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കും, മുഖ്യമന്ത്രി കുറിച്ചു.

Recommended Video

cmsvideo
വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam

ഭരണം വിലയിരുത്തപ്പെടുമെന്നും ഭരണത്തിന്‍റെ വിജയമാണ് പാലായില്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലായില്‍ അട്ടിമറി വിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്.

'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍

ജനപക്ഷം അണികള്‍ വോട്ട് ചെയ്തത് മാണി സി കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്</a><a class=" title="ജനപക്ഷം അണികള്‍ വോട്ട് ചെയ്തത് മാണി സി കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്" />ജനപക്ഷം അണികള്‍ വോട്ട് ചെയ്തത് മാണി സി കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്

മാണി വേറെ ജോസ് കെ മാണി വേറെ, തോറ്റിട്ടും കരുത്ത് തെളിയിച്ച് പിജെ ജോസഫ്, പാല കണ്ടത് നെറികെട്ട കളികൾ!

English summary
CM Pinarayi Vijayan's responds over LDF victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X