കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്റെ മുന്നറിയിപ്പ്... അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും!

Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍ അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്‌. അതിനര്‍ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ അത്തരത്തിലുള്ള ദുശ്ശീലമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന മുന്നറിപ്പും നൽകി.

Pinarayi Vijayan

ന്യായമായ ശമ്പളം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. അതില്‍ തൃപ്തരാണ് ബഹുഭൂരിപക്ഷവും. ചിലര്‍ മാത്രമാണ് കെട്ട മാര്‍ഗ്ഗം സ്വീകരിക്കുന്നത്. അവര്‍ പിടികൂടപ്പെട്ടാല്‍ പിന്നെ അതേവരെയുള്ളതെല്ലാം ഇല്ലാതാവും. സമൂഹത്തിന്റെ മുന്നില്‍ , കുടുംബക്കാരില്‍ നിന്ന് ഒറ്റപ്പെട്ട് അവഹേളനത്തിനിരയാവുമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ നാട്ടുകാരുടെ ചിലവില്‍ കഴിയുന്നവരാണ്. അവരുടെ സേവകരാണ്. ഉദ്യോഗസ്ഥര്‍ ജനസേവകരാണ്‌ എന്ന കാര്യം മറന്ന് പോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍. ഉദ്യോഗസ്ഥരല്ല യജമാനന്മാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
CM Pinarayi Vijayan's statement against bribery and scam in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X