കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാം മുന്നോട്ട്' ടിവി ഷോയുമായി മുഖ്യമന്ത്രി; അവതാരകയായി വീണാ ജോർജ് എംഎൽഎ, ദൂരദർശനിൽ മാത്രമല്ല...

ഓരോ എപ്പിസോഡിലും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാണ് ചർച്ച സംഘടിപ്പിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജനകീയ വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനൽ പരിപാടി ഡിസംബർ 31 മുതൽ ആരംഭിക്കുന്നു. 'നാം മുന്നോട്ട്' എന്ന പേരിലുള്ള ചാനൽ പരിപാടിയിൽ ആറന്മുള എംഎൽഎ വീണാ ജോർജാണ് അവതാരക.

വിദ്യാർത്ഥികൾ ജിഷ്ണുവിനെ ഓർമ്മിക്കുന്നത് പോലും നെഹ്റു കോളേജിനെ ഭയപ്പെടുത്തുന്നു! 5 ദിവസം അടച്ചിടും..വിദ്യാർത്ഥികൾ ജിഷ്ണുവിനെ ഓർമ്മിക്കുന്നത് പോലും നെഹ്റു കോളേജിനെ ഭയപ്പെടുത്തുന്നു! 5 ദിവസം അടച്ചിടും..

ദൂരദർശൻ ഉൾപ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് നാം മുന്നോട്ട് സംപ്രേക്ഷണം ചെയ്യുന്നത്. 27 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയിൽ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുക. ആദ്യ എപ്പിസോഡിൽ സ്ത്രീ സുരക്ഷയാണ് ചർച്ചാവിഷയം.

cmtvshow

ഓരോ എപ്പിസോഡിലും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാണ് ചർച്ച സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ദ സംഘവും ചർച്ചയിൽ പങ്കെടുക്കും. ഇതോടൊപ്പം പ്രക്ഷേകർക്കും ചർച്ചയുടെ ഭാഗമാകാം.

പാനലിലെ വിദഗ്ദരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്ന വിധത്തിലാണ് പരിപാടി തയ്യാറാകുന്നത്. മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന കുട്ടികളെ ഉൾപ്പെടുത്തിയുള്ള പരിപാടിയും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് പരിപാടിയുടെ ചിത്രീകരണം. സിഡിറ്റ് നിർമ്മിക്കുന്ന പരിപാടിയിൽ വീണാ ജോർജ് എംഎൽഎ ആയിരിക്കും അവതാരക.

English summary
cm pinarayi vijayan's tv show will start on december 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X