കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനകരം: ലൈഫ് പദ്ധതി വഴി ഇതുവരെ പണിതത് 2.5 ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതി വഴി ഇതുവരെ പൂര്‍ത്തിയാക്കിയത് 2.5 ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭവനരഹിതരായ ഏറ്റവും അർഹരായ ആളുകൾക്ക് വീട് എന്ന തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാനാണ് ലൈഫ് മിഷൻ (സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി) ആരംഭിച്ചത്. സമയബന്ധിതമായി മികവോടുകൂടി വീട് നിർമ്മാണം പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പുകളുടെ കീഴിലുള്ള ഭവനനിർമ്മാണ പദ്ധതികൾ ഏകോപിപ്പിച്ച് ലൈഫ് എന്നപേരിൽ ഒരു മിഷൻ തന്നെ സർക്കാർ ആവിഷ്‌കരിച്ചത്. നാലര വർഷം പിന്നിടുമ്പോൾ രണ്ടര ലക്ഷത്തോളം പേർക്ക് ആശ്വാസം നൽകാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആദ്യഘട്ടത്തിൽ നിർ മ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള ഭവന പദ്ധതികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് ലൈഫ് മിഷൻ ഏറ്റെടുത്തത്. രണ്ടാംഘട്ടത്തിൽ പുതിയ വീടുകളാണ് നിർമ്മിച്ചു നൽകിയത്. മൂന്നാംഘട്ടത്തിൽ സമുച്ചയ നിർമ്മാണമാണ് ഏറ്റെടുത്തത്. 2,50,547 വീടുകൾ ഇതുവരെ പൂർത്തീകരിച്ചു കഴിഞ്ഞു. ഇപ്പോഴും പ്രക്രിയ നടക്കുകയാണ്. ഒന്നാം ഘട്ടം പൂർത്തീകരിച്ചത് 52607 വീടുകളാണ്. രണ്ടാം ഘട്ടത്തിൽ 87697 വീടുകൾ പൂർത്തീകരിച്ചു. ഇതിനു പുറമെ പി. എം. എ. വൈ അർബൻ, റൂറൽ, ഫിഷറീസ്, എസ്. സി, എസ്. ടി വകുപ്പുകളുടെയും ഭവന പദ്ധതികളിൽ വീടുകൾ നിർമിച്ചു. മൂന്നാം ഘട്ടത്തിൽ ഭൂരഹിതഭവനരഹിതർക്ക് ഭവനസമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. ഭവനസമുച്ചയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു.

pinarayivijayan-1

നഗരങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിയുമായി ചേർന്നാണ് വീട് നിർമ്മിക്കുന്നത്. രണ്ടരലക്ഷത്തിലേറെ വീടുകൾ അതിലേറെ പുഞ്ചിരികൾ എന്ന ടാഗ് ലൈനിലാണ് ലൈഫ് മിഷൻ പ്രവർത്തിക്കുന്നത്. നാല് ലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് എന്ന തരത്തിലാണ് ലൈഫ് മിഷൻ വീടിന് നൽകുന്നത്. പട്ടികജാതി വിഭാഗങ്ങൾക്ക് ആറു ലക്ഷമാണ് നൽകുന്നത്. കേരളത്തിലെ പാവപ്പെട്ട വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ സർക്കാരിന് സാധിച്ചു എന്നതിന് തെളിവാണ് ലൈഫ് മിഷൻ പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

എന്തിന് നടന്‍ അനൂപ് മോനോനും ധാത്രിക്കുമെതിരെ കേസുകൊടുത്തു; തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് വടക്കന്‍എന്തിന് നടന്‍ അനൂപ് മോനോനും ധാത്രിക്കുമെതിരെ കേസുകൊടുത്തു; തുറന്നു പറഞ്ഞ് ഫ്രാന്‍സിസ് വടക്കന്‍

 ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്

English summary
CM pinarayi vijayan says 2.5 lakh houses built so far through Life project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X