കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്ന് പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അമിത് ഷാ നാടിനെ അപമാനിക്കുന്ന പ്രചരണമാണ് കേരളത്തില്‍ വന്ന് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമിത് ഷാ സ്ഥാനത്തിന്റെ നിലയില്‍ സംസാരിക്കണം. ഇവിടെയൊക്കെ അഴിമതിയാണെന്ന് അമിത് ഷാ പറയുന്നു. വര്‍ഗീയതയ്ക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ വ്യക്തമാക്കി.

amit sha


ഒരു സ്ഥാനത്തുള്ളവര്‍ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. മുസ്ലീം എന്ന വാക്ക് ഉച്ഛരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വരം കനക്കുകയാണ്. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവര്‍ക്ക് അറിയാത്തവരല്ലയ 2002ല്‍ ഗുജറാത്തില്‍ നടന്നത് വര്‍ഹീയ കലാപമല്ല, വംശഹത്യയാണെന്നും പിണറായി വ്യക്തമാക്കി. അമിത് ഷായ്‌ക്കെതിരെയുള്ള കേസുകളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് ജയിലില്‍ കിടന്ന ആരാണെന്ന് ഓര്‍ക്കണം. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളാണ് അമിത് ഷായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കളികള്‍ മാറുന്നു; ബിഗ് ബോസില്‍ കളി കളിക്കാതെ പുതിയ ക്യാപ്റ്റന്‍; ഗെയിമില്ലാതേയും സമ്മതം!കളികള്‍ മാറുന്നു; ബിഗ് ബോസില്‍ കളി കളിക്കാതെ പുതിയ ക്യാപ്റ്റന്‍; ഗെയിമില്ലാതേയും സമ്മതം!

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

സൊറാബുദ്ധീന്‍ ഷെയ്ഖ് അടക്കമുള്ള വ്യാജ ഏറ്റുമട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ആ കേസ് കേള്‍ക്കാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതിനെ പറ്റി മിണ്ടാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമല്ലെങ്കില്‍ നിങ്ങളുടെ ചെയ്തികള്‍ ഞങ്ങള്‍ക്ക് പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് പോരാട്ടം കനക്കും; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി, മുസ്ലിം ലീഗ് സാധ്യത ഇങ്ങനെ...മലപ്പുറത്ത് പോരാട്ടം കനക്കും; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി, മുസ്ലിം ലീഗ് സാധ്യത ഇങ്ങനെ...

കോണ്‍ഗ്രസുകാര്‍ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. നാടിനെ അമിത് ഷാ അപമാനിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടെ നില്‍ക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വേഗം പോരെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ബിജെപിയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകാന്‍ തയ്യാറായ കോണ്‍ഗ്രസുകാര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Actor Mithun Chakraborty joins BJP | Oneindia Malayalam

സംസ്ഥാനത്ത് 1412 പേര്‍ക്ക് കൂടി കൊവിഡ്; 3030 പേര്‍ക്ക് രോഗമുക്തി നേടി, ആകെ 39,236 പേര്‍ ചികിത്സയില്‍സംസ്ഥാനത്ത് 1412 പേര്‍ക്ക് കൂടി കൊവിഡ്; 3030 പേര്‍ക്ക് രോഗമുക്തി നേടി, ആകെ 39,236 പേര്‍ ചികിത്സയില്‍

ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?

കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
CM Pinarayi Vijayan Says, Amit Shah came to Kerala and carried out a campaign insulting the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X