കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല, മുല്ലപ്പള്ളിക്കെതിരെ പിണറായി!!

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമ വിമര്‍ശനവുമായി മുഖ്യമന്ത്രി. നിപ്പയെ പ്രതിരോധിക്കാനും മരണങ്ങല്‍ ഒഴിവാക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി മുന്നില്‍ തന്നെയുണ്ടായിരുന്നു എന്നത് എല്ലാവരും അംഗീകരിച്ചതാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് ലിനിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാവും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Recommended Video

cmsvideo
CM Pinarayi vijayan's reply to mullapally Ramachandran | Oneindia Malayalam
1

ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല ലോകം മുഴുവന്‍ ആരാധിക്കുന്ന പോരാളിയാണ് ലിനി. ആ കുടുംബത്തെ നമ്മുടെ കുടുംബം എന്നാണ് എല്ലാവരും വിളിക്കുന്നത്. കേരളം അങ്ങനെയാണ് അവരെ കാണുന്നത്. ലിനിയെ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആ കുടുംബത്തെ വേട്ടയാടാതിരുന്നു കൂടെ. എന്തിനാണ് ആ കുടുംബത്തിനെതിരെ ഈ ക്രൂര. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞതിലാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നിപ എന്ന മാരക രോഗത്തെ ചെറുത്ത് തോല്‍പ്പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്നത് തന്നെ ലിനിയുടെ മുഖമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. അവരുടെ കുടുംബത്തെ ഒരിക്കലും വേട്ടയാടാന്‍ അനുവദിക്കില്ല. സജീഷിനോടും ആ കുടുംബത്തോടും ഒപ്പമാണ് കേരളം. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യമന്ത്രിയെ കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങളുടെ പ്രകോപനം എന്താണ്. തന്നില്‍ അര്‍പ്പിതമായി ഉത്തരവാദിത്തം നിറവേറ്റുകയാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അതിന് അവരെ വേട്ടയാടുകയാണ് കോണ്‍ഗ്രസ് ചെയതത്. പൊതുസമൂഹം ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പള്ളി സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാണെന്നും പിണറായി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ എങ്ങനെയാവരുതെന്ന് മാതൃകയാക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. കേരളത്തിന് ആകെ അപമാനകരമാണ് ഈ പ്രസ്്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കുറിച്ച് ലോകം നല്ലത് പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നുവെങ്കില്‍ എത്രമാത്രം അധപതിച്ച മനസ്സായിരിക്കണം മുല്ലപ്പള്ളിക്കുള്ളത്. നല്ലത് നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുന്നുവെന്നാണ് നോക്കേണ്ടത്. പല കാര്യങ്ങളിലും നമ്മുടെ കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണ്. ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയ ആക്രോസം മനോനിലയുടെ ഭാഗമായിട്ടുള്ളതാണ്. അത് സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
cm pinarayi vijayn says cant tolerate attack against sister lini's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X