അന്വേഷണം നേരിടുന്നതു കൊണ്ട് ആരും കുറ്റക്കാരാകുന്നില്ല, മാധ്യമങ്ങളെ കുത്തി പിണറായി
ആരോപണം നേരിടുന്നതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കാതിരിക്കാന്‍ വിജിലന്‍സിന് കഴിയില്ലെന്നും അദ്ദേഹം.
തിരുവനന്തപുരം : അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം നേരിടുന്നതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചാല്‍ അന്വേഷിക്കാതിരിക്കാന്‍ വിജിലന്‍സിന് കഴിയില്ലെന്നും അദ്ദേഹം.
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി രഹിത സുസ്ഥിര വികസനമാണ് ലക്ഷ്യമെന്ന് പിണറായി വ്യക്തമാക്കി.













Click it and Unblock the Notifications