കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിനെതിരെ ഇപ്പോള്‍ നടപടിയില്ല... വീണ്ടും മുഖ്യമന്ത്രി, ജലീല്‍ വിളിച്ചത് ഔദ്യോഗിക കാര്യത്തിന്!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ കൂടുതല്‍ നടപടിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മന്ത്രി കെടി ജലീലുമായി സ്വപ്‌ന സുരേഷ് ഫോണില്‍ വിളിച്ച കാര്യത്തിലും പിണറായി പ്രതികരിച്ചു. ജലീല്‍ മണിക്കൂറുകളൊന്നും സ്വപ്‌നയുമായി സംസാരിച്ചിട്ടില്ല. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമായിരുന്നു സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞതാണല്ലോ. പിന്നെയും എന്തിനാണ് ഇക്കാര്യത്തില്‍ സംശയം എന്ന് മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ട നിലയിലേക്ക് ഇപ്പോഴും കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

1

ശിവശങ്കറിന്റെ ഫോണ്‍ പട്ടിക അടക്കം പുറത്തായിട്ടുണ്ട്. മറ്റൊരു പ്രതിയും വിളിച്ചവരിലുണ്ട്. അത് എന്തിനാണെന്ന് ആദ്യം അറിയട്ടെ. വസ്തുതാപരമായ വീഴ്ച്ചകള്‍ ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടെന്ന് കണ്ടാല്‍ അപ്പോള്‍ നടപടിയെടുക്കും. ഇപ്പോള്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ഫോണിലുള്ള ബന്ധപ്പെടലിനെ കുറിച്ച് സിഎസ്എസിന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ അന്വേഷിക്കും. അതേസമയം സസ്‌പെന്‍ഡ് ചെയ്യാനുള്ള അടിസ്ഥാനം ഇതുവരെയുള്ള ആരോപണങ്ങളില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

്അതേസമയം സ്വപ്‌നയ്‌ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങളുണ്ടാക്കിയ കഥ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പറയുന്ന കഥയില്‍ വസ്തുതയുണ്ടെങ്കില്‍ ആദ്യം അത് കൊണ്ടുവരണം. സസ്‌പെന്‍ഡ് ചെയ്യാന്‍ വസ്തുത ഇല്ലാതെ നടക്കില്ല. ഇപ്പോള്‍ പുറത്തുവന്ന കാര്യത്തില്‍ വസ്തുതയില്ല. നാളെ ഉണ്ടായാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധുവാണെന്ന് ശിവശങ്കര്‍ സ്വപ്നയെ പരിചയപ്പെടുത്തിയതിനെ കുറിച്ച് എനിക്ക് അറിയില്ല. എന്തിനാണ് അന്വേഷണ ഏജന്‍സിയെ വഴിതെറ്റിക്കുന്നത്. ഈ അന്വേഷണത്തിലൂടെ ചിലരുടെ നെഞ്ചിടിപ്പ് കൂടും. അത് ആരൊക്കെയാണെന്ന് കണ്ടറിയാമെന്നും പിണറായി പറഞ്ഞു.

പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അദ്ദേഹത്തെ കൂടി കേസില്‍ പ്രതിചേര്‍ക്കണം. ശിവശങ്കറിനെ മാത്രം മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിക്ക് ഇതിനെ കുറിച്ച് പലതും പറയാനാവും. ഇന്റലിജന്‍സ് സംവിധാനമുണ്ടായിട്ടും, ഇത്ര വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പിലെത്തിയത് അറിഞ്ഞില്ലെന്ന വാദം ആരും വിശ്വസിക്കില്ല. മുന്‍ ഐടി സെക്രട്ടറിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. സ്വപ്‌ന എന്തിനാണ് ശിവശങ്കറിനെ നിരന്തരം വിളിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു.

English summary
cm pinarayi vijayan says further action against shivashankar not now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X