കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസം കേരളത്തില്‍: അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: അയ്യങ്കാളിയുള്‍പ്പെടെയുള്ള നവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊരുട്ടമ്പലം ഗവ. യുപി സ്‌കൂള്‍,അയ്യങ്കാളി - പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍ നാമകരണ പ്രഖ്യാപനവും,എല്‍ പി,യുപി സ്‌കൂളുകളുടെ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വലമായ ഏടാണ്പഞ്ചമിയുടെ വിദ്യാലയ പ്രവേശനം. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാത്തവര്‍ വിദ്യാലയം തന്നെ കത്തിക്കുകയുണ്ടായി. എന്നാല്‍ കത്തിച്ചവര്‍ ചരിത്രത്തില്‍ നിന്ന് മായ്ക്കപ്പെടുകയും പഞ്ചമിയെ ഇന്നും സ്മരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനര്‍നാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തില്‍ ശ്രീമൂലം പ്രജ സഭയിലുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിന്‍തുടര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം.

pinarayi

അന്ന് ശ്രീമൂലം പ്രജ സഭ ചേര്‍ന്ന വി ജെ ടി ഹാള്‍ ഈ സര്‍ക്കാര്‍ അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തു. യഥാര്‍ത്ഥ സംഭവങ്ങളേക്കാള്‍ കെട്ടുകഥകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സവിശേഷ സാഹചര്യം രാജ്യത്ത് നിലവിലുണ്ട്. ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമാക്കി ചരിത്രത്തെ മാറ്റാന്‍ ശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമുള്ള നമ്മുടെ നാട്ടില്‍ ജാതിവിവേചനത്തിനെതിരായി പോരാടിയ അയ്യങ്കാളിയുടെ സ്മരണ കെടാതെ സൂക്ഷിക്കണം. യാത്ര നിഷേധിച്ച വഴികളിലൂടെ വില്ലു വണ്ടി യാത്ര നടത്തിയ അവര്‍ണര്‍ക്കു വേണ്ടി വാദിച്ച അയ്യങ്കാളിയുടെ ജീവിതം അസമത്വത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനമാണ്.

ബാബ വംഗ നേരത്തെ പ്രവചിച്ചു; സോംബി വൈറസ് 2022ല്‍ തിരിച്ചെത്തി, മഹാത്ഭുതം!!ബാബ വംഗ നേരത്തെ പ്രവചിച്ചു; സോംബി വൈറസ് 2022ല്‍ തിരിച്ചെത്തി, മഹാത്ഭുതം!!

നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും സമാന്തരധാരകളായി അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരായി പോരാടി. എന്നാല്‍ നവോത്ഥാന പ്രസ്ഥാനം ശക്തമായിരുന്ന രാജ്യത്തെ പലയിടങ്ങളിലും പിന്നീട് തുടര്‍ച്ചയുണ്ടായില്ല. എന്നാല്‍ കേരളത്തില്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആശയങ്ങള്‍ക്ക് സാമ്പത്തിക ഉള്ളടക്കം നല്‍കി അസമത്വങ്ങള്‍ക്കെതിരായ സമീപനം സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ്1957ലെ ഒന്നാം ഇ എം എസ് ഗവണ്‍മെന്റും തുടര്‍ന്ന് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും അധികാരത്തിലെത്തിയത്.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

സാക്ഷരത യജ്ഞവും പൊതുവിദ്യാഭ്യാസ യജ്ഞവുമടക്കമുള്ള ജനകീയമായ ഇടപെടലോടെ വെജ്ഞാനിക സമൂഹമാക്കി നാടിനെ മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോടൊപ്പം സമൂഹം അണിനിരന്നു. രാജ്യത്ത് പലയിടങ്ങളിലും വിദ്യാഭ്യാസം കോവിഡ് പ്രതിസന്ധിയില്‍ മുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കേരളത്തിന്റെ പൊതു സമൂഹം ഏറ്റെടുത്തു. രാജ്യത്ത് പല പരീക്ഷകളും മുടങ്ങിയപ്പോള്‍ എസ് എസ് എല്‍ സി പരീക്ഷയടക്കം സമയബന്ധിതമായി വിജയകരമായി പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു.2016ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കും സ്‌കൂള്‍ അടച്ചുപൂട്ടലും പ്രതിസന്ധി സൃഷ്ടിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം,മികച്ച കെട്ടിടങ്ങള്‍,ലൈബ്രറികള്‍,കംപ്യൂട്ടറുകള്‍,ലാബുകള്‍ എന്നീ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ പത്ത് ലക്ഷം കുട്ടികള്‍ അധികമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേതാണെന്നതില്‍ നമുക്ക് അഭിമാനിക്കാം.

പുനര്‍നാമകരണത്തിലൂടെ സമൂഹത്തിന്റെ ആകെ നവീകരണത്തിന് അയ്യങ്കാളിയുടെയും പഞ്ചമിയുടെയും സ്മരണകള്‍ കരുത്ത് പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ബി സതീഷ് എം എല്‍ എ സ്വാഗതം ആശംസിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ,മാറനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

English summary
CM Pinarayi Vijayan Says India's best public education system in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X