കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറലിസത്തിനെതിരായുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് രാഷ്ട്രീയ കടമയാണ്: മുഖ്യമന്ത്രി

രാജ്യത്തിനാപത്തായ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പൊതുവായ മുന്നേറ്റമുണ്ടാകണമെന്നുള്ള കാര്യത്തിൽ തർക്കമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ഏകശില രൂപത്തിലുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന സംഘപരിവാറിനാൽ നയിക്കപ്പെടുന്ന ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ ഫെഡറലിസത്തിനെതിരെയുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് അനിവാര്യ രാഷ്ട്രീയ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ഭരണഘടനയിൽ ഉൾചേർത്തിട്ടുള്ള ഫെഡറൽ തത്വങ്ങൾ സാംസ്കാരികമായും ഭാഷപരമായും വ്യത്യസ്തങ്ങളായ സംസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ളതാണെന്നും ട്രൂകോപ്പിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടികാട്ടി.

pinarayi vijyayan

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ജിഎസ്ടി നടപ്പാക്കൽ മുതൽ വാക്സിൻ വിതരണം വരെയുള്ള വിഷയങ്ങളിൽ ആ കടമ നിറവേറ്റാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സമന്വയത്തിന്റെ പാതയിലൂടെ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചു നിർത്താൻ കേരളം മുൻകൈയെടുത്തിട്ടുണ്ട്. അതിനെയും തുടരുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അങ്ങനെ ചെയ്യാത്തപക്ഷം നമ്മുടെ അസ്തിത്വം തന്നെ ഇല്ലായ്മ ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

കോവിഡിന്റെ കാലത്ത് അതിജീവനത്തിന് വാക്സിനേഷൻ വേണമെന്നും അത് സാർവത്രികമായും സൗജന്യമായും നടത്തണമെന്നും ഇതിന് കേന്ദ്രം മുൻകൈയെടുക്കാണമെന്ന നിലപാട് മുന്നോട്ട് വെച്ചത് കേരളമാണ്. കോവിഡ് വാക്സിൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രത്തിന്മേൽ സംസ്ഥാനങ്ങൾ സംയുക്തമായി സമ്മർദ്ദം ചെലുത്തുന്ന അവസ്ഥ ഉണ്ടായത് തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേരളം കത്തയച്ചതിന് ശേഷമാണെന്നും മുഖ്യമന്ത്രി.

കഴിഞ്ഞ കുറച്ച് നാളുകളായി കേന്ദ്രത്തിൽ നിന്നുണ്ടായ ജനദ്രോഹ നടപടികൾക്കെതിരായ പ്രതിഷേധങ്ങളുടെയെല്ലാം മുൻപിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനാപത്തായ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പൊതുവായ മുന്നേറ്റമുണ്ടാകണമെന്നുള്ള കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

English summary
CM Pinarayi Vijayan says that It is our political duty to resist action by union govt against federalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X