• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയെന്ന തിരിച്ചറിവ് സമൂഹത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി!!

തിരുവനന്തപുരം: ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള ശ്രമത്തില്‍ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ ഉയരത്തിലെത്തിയ കാലത്ത് ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടത് എന്ന തിരിച്ചറിവ് സമൂഹത്തിലാകെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 33 ാമത് ശാസ്ത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനചടങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യക്തിയും സമൂഹവും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രത്തിന്റെ രീതിയാണ് ഉത്തമം എന്ന ബോധ്യം എല്ലാതലത്തിലും ഉണ്ടാകണം. ശാസ്ത്രവിദ്യാഭ്യാസം നേടിയവര്‍ പോലും അന്ധവിശ്വാസങ്ങളുടേയും കപടശാസ്ത്രങ്ങളുടേയും പ്രചാരകരാകുന്ന ഈ കാലത്ത് ഇത് പ്രസക്തമാണ്. അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ബന്ധിതമായിരുന്ന സമൂഹം സ്വാതന്ത്ര്യത്തിന് ശേഷം ഏറെ മുന്നോട്ടുപോയത് ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ നടത്തിയ ബോധപൂര്‍വമായ ഇടപെടലുകള്‍ മൂലമാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധം ഇന്ത്യയില്‍ വളര്‍ന്നോ എന്ന ചോദ്യത്തിന്റെ മറുപടി അല്‍പം അസ്വസ്ഥമാക്കുന്നതാണ്. മിത്തുകളും കെട്ടുകഥകളും ചരിത്രമായി വ്യാഖ്യാനിക്കുന്നവരെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്ന അവസ്ഥയുണ്ട്. വിശ്വാസങ്ങള്‍ ശാസ്ത്രമാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രീതിയില്‍ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന അപകടകരമായ അവസ്ഥയാണ് പലപ്പോഴും നമുക്ക് ചുറ്റും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോയെങ്കിലും ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള പീഡനവും മരണവും നടക്കുന്നുണ്ടെന്നതും നാം ഓര്‍ക്കണം.

ലോകത്തെയാകെ ഗ്രസിച്ച മഹാമാരി നേരിടാന്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ രാജ്യത്ത് ശാസ്ത്രബോധം വളര്‍ത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. കോവിഡ് കാലം തിരിച്ചറിവിന്റെ കാലഘട്ടമാണ്. തുടക്കം മുതല്‍ ശാസ്ത്രത്തെ ഉപയോഗിച്ചാണ് വൈറസിനെ ലോകം നേരിട്ടത്. എന്നാല്‍, ചില ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ തെറ്റായ പ്രചാരണം നടത്തിയതും നമുക്ക് ഓര്‍മയുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രബോധം വളര്‍ത്തല്‍ പരമപ്രധാനമാണ്. ശാസ്ത്രീയവീക്ഷണത്തോടെ രോഗത്തെ മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്.

മഹാമാരിയുടെ കണ്ണികള്‍ മുറിക്കുന്നതിനൊപ്പം ശാസ്ത്രവിജ്ഞാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ചങ്ങല നാം ബലപ്പെടുത്തണം. ജീവിതത്തിന്റെ വഴികാട്ടിയായി ശാസ്ത്രബോധത്തെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. ഇതാണ് കേരളത്തിലെ സര്‍ക്കാരിനെ എപ്പോഴും നയിച്ചിട്ടുള്ള ചിന്ത. വിവിധ മഹാമാരികള്‍ വന്നപ്പോഴും പശ്ചാത്തല വികസനത്തിലും അടിസ്ഥാന സൗകര്യത്തിലും സമാനതകളില്ലാത്ത മുന്നേറ്റം നടത്താന്‍ കേരളത്തിന് സാധിച്ചത് ഇത്തരം ശാസ്ത്രീയ വീക്ഷണം കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

cmsvideo
  Pinarayi vijayan government will continue for next five years says survey

  ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുബോധത്തില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഏറെ സഹായകമായതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷണ വിശകലന ഉപകരണങ്ങളുടെ ആധികാരിക ഡാറ്റാബേസ് ആയ 'റിസര്‍ച്ച് എക്യുപ്മെന്റ് അവയര്‍നെസ് പോര്‍ട്ടല്‍കേരള (REAPK) യുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

  English summary
  cm pinarayi vijayan says science awareness is must for kerala society
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X