കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ, മാധ്യമങ്ങളെ പറപ്പിച്ചു! സിപിഎം വൻ തിരിച്ചടി ഉറപ്പിച്ചു?

Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ നിലപാടിന്റെ വിലയിരുത്തല്‍ കൂടിയാവും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ ഇടത് മുന്നണിക്ക് ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉണ്ട്.

സിപിഎം കണക്കുകള്‍ കൂട്ടിയും കിഴിച്ചുമിരിക്കുകയാണ്. കണ്ണൂരിലെത്തി വോട്ട് ചെയ്ത ശേഷം ചിരിയോടെയും ആത്മവിശ്വാസത്തോടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തേക്ക് വന്നത്. എന്നാല്‍ പോളിംഗ് കഴിഞ്ഞ് ഇന്ന് രാവിലെ കണ്ട പിണറായി കട്ടക്കലിപ്പില്‍ ആയിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നാണോ പിണറായിയുടെ മാറിയ ഭാവം സൂചിപ്പിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.

കുഴപ്പത്തിലാക്കിയത് ശബരിമല

കുഴപ്പത്തിലാക്കിയത് ശബരിമല

ഭരണകക്ഷി കൂടിയായ സിപിഎമ്മിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പ്രത്യേകിച്ച് ഭരണ വിരുദ്ധ വികാരമൊന്നും സംസ്ഥാന സര്‍ക്കാരിനെതിരെ ഇല്ലാതിരുന്നിട്ടും ഇടത് മുന്നണിയെ കുഴപ്പത്തിലാക്കിയത് ശബരിമല ആണ്. എന്നാല്‍ അതും ഒരു പരിധി വരെ പ്രതിരോധിക്കാനായിട്ടുണ്ട് എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

പോളിംഗ് ഉയർന്നതിൽ പ്രതീക്ഷ

പോളിംഗ് ഉയർന്നതിൽ പ്രതീക്ഷ

സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നപ്പോഴൊക്കെ യുഡിഎഫ് ആണ് നേട്ടമുണ്ടാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തി എല്‍ഡിഎഫ് അധികാരത്തിലേറി. ഇത്തവണ ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് ഗുണകരമായി വരും എന്നാണ് ഇടത് പക്ഷത്തിന്റെ പ്രതീക്ഷ.

 അപകടം മണത്തോ

അപകടം മണത്തോ

എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ സിപിഎം എന്തെങ്കിലും അപകടം മണത്തോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പെരുമാറ്റത്തോടെ ഉയരുന്ന ചോദ്യം. പൊതുവേ കാര്‍ക്കശ്യക്കാരനായ പിണറായി മുഖ്യമന്ത്രി ആയതിന് ശേഷം ഇടപെടലുകളില്‍ വലിയ മാറ്റം പ്രകടമായിരുന്നു. എന്നാല്‍ ഇന്നുണ്ടായത് മറ്റൊന്നാണ്.

മാധ്യമപ്രവര്‍ത്തകരെ പറപ്പിച്ചു

മാധ്യമപ്രവര്‍ത്തകരെ പറപ്പിച്ചു

ഇന്നലെ വരെ മാധ്യമങ്ങളോട് നല്ല രീതിയില്‍ പെരുമാറിയ മുഖ്യമന്ത്രി ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ പറപ്പിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ എറണാകുളത്തെ ഗസ്റ്റ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയെ കാത്ത് നില്‍ക്കുകയായിരുന്നു മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍.

മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു

മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു

രാവിലെ പിണറായി വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഗസ്റ്റ് ഹൗസിന് പുറത്തേക്ക് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി സമീപത്തേക്ക് ചെന്നു. ഉയര്‍ന്ന പോളിംഗിനെ കുറിച്ചുളള ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് മുഖ്യമന്ത്രി ചുവന്ന മുഖത്തോടെ പൊട്ടിത്തെറിച്ചു.

''മാറി നില്‍ക്ക് അങ്ങോട്ട്''

''മാറി നില്‍ക്ക് അങ്ങോട്ട്''

''മാറി നില്‍ക്ക് അങ്ങോട്ട്'' എന്നായിരുന്നു മുഖത്തടിച്ചത് പോലെയുളള മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റൊന്നും മിണ്ടാതെ ഉടന്‍ തന്നെ മുഖ്യമന്ത്രി കാറില്‍ കയറി പോവുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെയുളള മുഖ്യമന്ത്രിയുടെ ഈ ഭാവമാറ്റം കണ്ട് മാധ്യമപ്രവര്‍ത്തകരും അന്തം വിട്ട് നിന്നു.

തിരിച്ചടിയുടെ സൂചനയാണോ

തിരിച്ചടിയുടെ സൂചനയാണോ

പോളിംഗിന് മുന്‍പ് കൂളായി നിന്ന മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഈ ഭാവമാറ്റം ഇടത് മുന്നണിയുടെ തിരിച്ചടിയുടെ സൂചനയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ബൂത്തുകളില്‍ നിന്നും വിവരം ശേഖരിച്ചുളള പ്രാഥമിക വിലയിരുത്തലില്‍ തിരിച്ചടി മണത്തതാണോ മുഖ്യമന്ത്രിയുടെ രോഷത്തിന് കാരണമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

77.68 ശതമാനം പോളിംഗ്

77.68 ശതമാനം പോളിംഗ്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.68 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ധനവ് തങ്ങള്‍ക്ക് നേട്ടമാകും എന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍.. പിണറായിയുടെ ഭാവമാറ്റത്തിന് ഈ കണക്ക് കൂട്ടലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് കണ്ടറിയണം.

പിണറായിക്ക് കാര്യം മനസ്സിലായി

പിണറായിക്ക് കാര്യം മനസ്സിലായി

പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാരണം ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് മനസ്സിലായിക്കഴിഞ്ഞു എന്നാണ് ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞ് ശരിയായ മുഖം പുറത്ത് വന്നിരിക്കുന്നു. തിരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു.

'കടക്ക് പുറത്ത്'

'കടക്ക് പുറത്ത്'

നേരത്തെയും മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 ജൂലൈയില്‍ ആയിരുന്നു ആ സംഭവം. തിരുവനന്തപുരത്ത് ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചര്‍ച്ചയ്ക്കിടെയാണ് കുപ്രസിദ്ധമായ 'കടക്ക് പുറത്ത്' എന്ന പ്രയോഗം മാധ്യമങ്ങള്‍ക്ക് നേരെ പിണറായി വിജയന്‍ പ്രയോഗിച്ചത്. ഇത് വലിയ വിവാദവും ആയിരുന്നു.

പത്തനംതിട്ടയിൽ അന്തംവിട്ട പോളിംഗ്! 75,000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് വീണ ജോർജ്!പത്തനംതിട്ടയിൽ അന്തംവിട്ട പോളിംഗ്! 75,000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് വീണ ജോർജ്!

'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!

English summary
CM Pinarayi Vijayan shouted at media persons at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X