കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിനിയമം അംഗീകരിക്കില്ല, മതേതര ഇന്ത്യയെ കശാപ്പ് ചെയ്യുന്നു, പ്രത്യാഘാതം വലുതാകുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു കരിനിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പ് ചെയ്യുകയാണ്. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതായിരിക്കുകയില്ലെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നതിലൂടെ അമിത് ഷാ ലക്ഷ്യമിടുന്നത് വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി പൗരത്വപ്പട്ടിക പുതുക്കുക എന്നതാണ്. അതാണ് തങ്ങളുടെ രാഷ്ട്രീയ ഉദ്ദേശമെന്ന് അമിത് ഷാ തന്നെ പരസ്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

cm

രാജ്യത്തുളള ന്യൂനപക്ഷ സമുദായങ്ങളെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ ഉളളതാണ് ഈ നീക്കങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മ്യാന്‍മറില്‍ രോഹിങ്ക്യന്‍ മുസ്ലീംകളേയും ശ്രീലങ്കയില്‍ തമിഴ് വംശജരേയും പോലെ ഇന്ത്യയിലെ വലിയൊരു ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് പൗരത്വ ഭേദഗതി ബില്‍ എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ് ഈ നിയമം. മതേതര രാജ്യമായ ഇന്ത്യയില്‍ പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നുവെന്ന ഉത്കണ്ഠയാണ് കേരളം ലോകത്തോട് പങ്കുവെക്കുന്നത്.

Recommended Video

cmsvideo
Citizenship act protest: Violence, arson in south Delhi; buses torched | Oneindia Malayalam

കേരളത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും ഒരുമിച്ച് പ്രതിഷേധത്തിന് ഇറങ്ങി സത്യാഗ്രഹം നടത്തുന്നത് ഈ നാടിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുളളവര്‍ സത്യാഗ്രഹമിരിക്കുക.

English summary
CM Pinarayi Vijayan slams center over Citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X