കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രി; പാര്‍ട്ടി വഴങ്ങില്ല, കീഴാറ്റൂര്‍ നന്ദിഗ്രാമല്ല

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന സമരവുമായി കീഴാറ്റൂരിലെ സമരത്തെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

തമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലും തമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലും

ദേശീയ പാതയ്ക്ക് വേണ്ടി 56 പേര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. നാല് പേര്‍ മാത്രമാണ് ഭൂമി വിട്ടുനല്‍കാത്തത്. ദേശീയപാതാ വികസനം പാടില്ലെന്ന് ചിന്തിക്കുന്നവര്‍ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ പ്രതിഷേധമാണ്. അതിന് പാര്‍ട്ടി ഒരിക്കലും വഴങ്ങില്ല. പ്രതിപക്ഷം വിഷയത്തില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വയല്‍ക്കിളി സമരം നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. വയല്‍കഴുകന്‍മാരാണ് സമരം ചെയ്യുന്നതെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി. സമരം ചെയ്യുന്നത് പുറത്തുനിന്ന് വന്നവരാണ്. പാടത്തിന്റെ അരികത്ത് പോലും പോകാത്തവരാണ് സമരം നടത്തുന്നത്. അലൈമെന്റ് മാറ്റില്ലെന്ന് ദേശീയ പാത അതോറിറ്റി കഴിഞ്ഞദിവസവും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വത്തക്ക ഉദാഹരണം കഴുത്താണെന്ന്.. ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്! വത്തക്ക ഉദാഹരണം കഴുത്താണെന്ന്.. ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്!

കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപാസിനെതിരെയാണ് പ്രദേശവാസികള്‍ സമരം ചെയ്യുന്നത്. എന്നാല്‍ സമരക്കാര്‍ പുറത്തുനിന്ന് വന്നവരാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. സമരത്തില്‍ പങ്കെടുത്ത ചില പ്രവര്‍ത്തകരെ സിപിഎം നേരത്തെ പുറത്താക്കിയത് വിവാദമായിരുന്നു.

keralacm

വയല്‍സംരക്ഷണ സമരം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മന്ത്രി സുധാകരന്‍ സമരക്കാരെ രൂക്ഷമായി വിമര്‍ശിച്ചത്. കീഴാറ്റൂരില്‍ കഴുകന്‍മാരല്ല, 11 സിപിഎം പ്രവര്‍ത്തകരാണ് സമരം നടത്തുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരാനുമതി തേടിയ കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ പറഞ്ഞു.

സമരം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ബോധ്യമാകാത്ത വികസനമാണ് പാര്‍ട്ടി ഗ്രാമത്തില്‍ നടക്കുന്നത്. പുറത്താക്കിയവരെ സിപിഎം കൊല്ലരുതെന്നും സതീശന്‍ പരിഹസിച്ചു. വിഷയത്തില്‍ അടിന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സമരക്കാരുടെ പന്തല്‍ കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. കത്തിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതാണോ പോലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ചോദിച്ചു.

രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, തിരഞ്ഞെടുപ്പിന് തന്ത്രം!!രാജ്ഭറിനെ ദില്ലിയിലേയ്ക്ക് ക്ഷണിച്ച് അമിത് ഷാ: ഭീഷണി ഫലം കണ്ടു, തിരഞ്ഞെടുപ്പിന് തന്ത്രം!!

English summary
CM Pinarayi Vijayan slams Keezhattoor Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X