കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്കു പിന്തുണയുമായി മുഖ്യമന്ത്രി സമരപ്പന്തലില്‍; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പിണറായി വിജയന്‍. സമരപ്പന്തലില്‍ എത്തിയാണ്‌ മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്‌. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ്‌ കര്‍ഷകരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക്‌ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യമല്ല ഉയര്‍ത്തിപ്പിടിക്കുന്നത്‌. കേന്ദ്രത്തിന്റെ താല്‍പര്യം കോര്‍പ്പറേറ്റുകളുടേത്‌. അവര്‍ക്ക്‌ ഗുണം ഉണ്ടാകുന്ന പോലെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. കാര്‍ഷിക രംഗം ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi

സമരം തര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‌ തിരിച്ചടി നേരിട്ടു. അധികാരത്തിന്റെ ഹുങ്ക്‌ ഉപയോഗിച്ച്‌ എന്തും ചെയ്യാമെന്നുള്ള കേന്ദ്ര ധാരണ കര്‍ഷകര്‍ തകര്‍ത്തു. വര്‍ഗീയ ചേരി തിരിവ്‌ ഉണ്ടാക്കി കര്‍ഷക സമരത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. ഇന്ത്യയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തേയും ബാധിക്കുമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ തിരഞ്ഞെടുപ്പ്‌ വന്നത്‌ കൊണ്ടാണ്‌ കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തത്‌. കുതന്ത്രങ്ങള്‍ കൊണ്ട്‌ കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാം എന്ന ചിന്ത കേന്ദ്രത്തിന്‌ വേണ്ടെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.
കര്‍ഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന്‌ ഒരു മണിക്കൂര്‍ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ചൊവ്വാഴ്‌ച്ച അനുമതി നിഷേധിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സര്‍ക്കാര്‍ നിലപാട്‌ കടുപ്പിച്ചത്‌. മുഖ്യമന്ത്രിമാര്‍ക്ക്‌ പുറമേ മന്ത്രിമാരും ഇന്ന്‌ സമരപന്തലിലെത്തും. സമര പരിപാടികള്‍ ആലോചിക്കാന്‍ യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്‌ ചേരും.

Recommended Video

cmsvideo
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി തലതാഴ്ത്തി മോദി..ഞങ്ങളില്ലേ | Oneindia Malayalam

English summary
CM Pinarayi Vijayan support farmer protest aginst central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X