'പണ്ട് ആനപ്പുറത്ത് കയറിയ കഥ പോലെ ആണിത്', പാലായിൽ മാണി സി കാപ്പനെ പരിഹസിച്ച് പിണറായി വിജയൻ
കോട്ടയം: മാണി സി കാപ്പനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ നടന്ന ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാണി സി കാപ്പന് എതിരെ പിണറായി തുറന്നടിച്ചത്. മാണി സി കാപ്പന്റെ പേര് പറയാതെ ആയിരുന്നു വിമര്‍ശനം. എല്‍ഡിഎഫിനൊപ്പം നിന്ന ഒരാള്‍ പാര്‍ട്ടിയേയും മുന്നണിയേയും വഞ്ചിച്ച് പാലായില്‍ എല്‍ഡിഎഫിനെ നേരിടാന്‍ രംഗത്ത് വന്നിരിക്കുകയാണ് എന്ന് പിണറായി പറഞ്ഞു.
എല്ലാ അവസരവാദികള്‍ക്കും ജനം ശിക്ഷ നല്‍കിയിട്ടുളളതാണ്. അത് കേവലം തിരഞ്ഞെടുപ്പിലുളള പരാജയം മാത്രമല്ല, അത്തരം അവസര വാദികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുമെന്നും പിണറായി പറഞ്ഞു. എല്ലാ അവസരവാദികള്‍ക്കും സംഭവിച്ചിരിക്കുന്നത് ഇതാണ്. മുന്നണിയേയും പാര്‍ട്ടിയേയും വഞ്ചിച്ച് പോയത് എങ്ങോട്ടാണ് എന്നും പിണറായി വിജയന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം
വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് പലരും കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ആണ് അവസരവാദിയായ ഒരാള്‍ അങ്ങോട്ട് പോയിരിക്കുന്നത്. പാലായില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത് തന്റെ മികവാണ് എന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അത് എല്‍ഡിഎഫിന്റെ മികവാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത് കാണാന്‍ പോകുന്നതേ ഉളളൂ. പണ്ട് ആനപ്പുറത്ത് കയറിയ കഥ പോലെ ആണിത് എന്നും മാണി സി കാപ്പനെ പിണറായി വിജയന്‍ പരിഹസിച്ചു.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications