കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കോടി ധനസഹായം! അന്‍പാന തമിഴ് മക്കളേ.. ഒപ്പമുണ്ടെന്ന് തമിഴില്‍ ട്വീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്മക്കൾക്ക് കൈ താങ്ങായി കേരളം | Oneindia Malayalam

ഗജ ചുഴലികാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാട് ജനതയ്ക്ക് സഹായവുമായി പിണറായി സര്‍ക്കാര്‍. 10 കോടി രൂപയാണ് സര്‍ക്കാര്‍ തമിഴ്നാടിനായി നല്‍കിയത്. തമിഴ് ജനതയ്ക്കായി എല്ലാ സഹായങ്ങളും ഇനിയും നല്‍കുമെന്നും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി തമിഴില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ശബരിമലയിലെ കൂട്ട അറസ്റ്റ്.. മുട്ടിടിച്ച് ബിജെപി.. അറസ്റ്റ് പേടിച്ച് നേതാക്കള്‍.. ശബരിമലയിലേക്കില്ലശബരിമലയിലെ കൂട്ട അറസ്റ്റ്.. മുട്ടിടിച്ച് ബിജെപി.. അറസ്റ്റ് പേടിച്ച് നേതാക്കള്‍.. ശബരിമലയിലേക്കില്ല

inarayigajatamil-1543465752

ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഉൾപ്പെടെ 14 ട്രക്ക് അവശ്യസാധനങ്ങൾ തമിഴ്നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

6 മെഡിക്കൽ ടീം, 72 കെഎസ്ഇബി ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനത്തിൽ പരിചയമുള്ള വളണ്ടിയർമാർ എന്നിവരെയും സംസ്ഥാന സർക്കാർ തമിഴ് നാട്ടിലേക്ക് അയച്ചുകഴിഞ്ഞു. കൂടുതൽ സഹായം ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്ന് തമിഴ്നാടിനെ അറിയിച്ചിട്ടുമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി തമിഴില്‍ ട്വീറ്റ് ചെയ്തത്. ഇനിയും എന്ത് സഹായം നല്‍കാനും കേരള സര്‍ക്കാര്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി തമിഴില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ തമിഴ് ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ഗജ ചുഴലിക്കാറ്റ് വീശിയടിപ്പിച്ചോള്‍ കേരളത്തിന്‍റെ സഹയാം തേടി നടന്‍ കമലഹാസന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ പ്രളയം ബാധിച്ചപ്പോള്‍ ആദ്യം സഹായവുമായി എത്തിയത് തമിഴ് സിനിമാ താരങ്ങളും തമിഴ്നാട് സര്‍ക്കാരുമായിരുന്നു.

വമ്പന്‍ നേതാവ് എത്തും.. ആവര്‍ത്തിച്ച് ശ്രീധരന്‍ പിള്ള! കെ സുധാകരന്‍? വീണ്ടും ചര്‍ച്ചവമ്പന്‍ നേതാവ് എത്തും.. ആവര്‍ത്തിച്ച് ശ്രീധരന്‍ പിള്ള! കെ സുധാകരന്‍? വീണ്ടും ചര്‍ച്ച

ബിജെപിയില്‍ എത്തിയ പിസി ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് ദേശീയ തലത്തില്‍ ട്വിറ്റര്‍ ചര്‍ച്ച!ബിജെപിക്ക് പാരബിജെപിയില്‍ എത്തിയ പിസി ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് ദേശീയ തലത്തില്‍ ട്വിറ്റര്‍ ചര്‍ച്ച!ബിജെപിക്ക് പാര

English summary
cm pinarayi vijayan tweets in tamil in support of tamil people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X