കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രനും ചന്ദ്രനും തടയാനായില്ല! ഒരു നിമിഷം നിൽക്കാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെ പിണറായി മല കയറി

പമ്പയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ അൽപസമയം വിശ്രമിച്ച ശേഷമാണ് മുഖ്യമന്ത്രിയും കൂട്ടരും മല കയറിയത്.

Google Oneindia Malayalam News

പത്തനംതിട്ട: ഒരു നിമിഷം പോലും വിശ്രമിക്കാതെ ഒരു തുള്ളി വെള്ളം കുടിക്കാതെ ഒന്നര മണിക്കൂർ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മല ചവിട്ടി. തന്റെ ആദ്യ മലകയറ്റത്തിൽ പ്രതീക്ഷിച്ച പോലെ ബുദ്ധിമുട്ടുകളുണ്ടായില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

തലശേരി പീഡനക്കേസിൽ ട്വിസ്റ്റ്! പെൺകുട്ടി പറഞ്ഞ പയ്യൻ ഒമ്പതാം ക്ലാസിൽ; പക്ഷേ, എങ്ങനെ പീഡിപ്പിച്ചു?തലശേരി പീഡനക്കേസിൽ ട്വിസ്റ്റ്! പെൺകുട്ടി പറഞ്ഞ പയ്യൻ ഒമ്പതാം ക്ലാസിൽ; പക്ഷേ, എങ്ങനെ പീഡിപ്പിച്ചു?

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നു! രണ്ടു യുവതികൾ സന്നിധാനം വരെ എത്തി! പിണറായി വരുന്നതിന് മുൻപേ...ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നു! രണ്ടു യുവതികൾ സന്നിധാനം വരെ എത്തി! പിണറായി വരുന്നതിന് മുൻപേ...

തിങ്കളാഴ്ച രാത്രി പമ്പയിൽ നിന്നാണ് അദ്ദേഹം ശബരിമലയിലെത്തിയത്. രാത്രി 8.30ഓടെ പമ്പയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ‍ന്റ് പ്രയാർ ഗോപാലകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. എംഎൽഎ രാജു എബ്രഹാമും അദ്ദേഹത്തോടൊപ്പമുണ്ടാിരുന്നു. തുടർന്ന് പമ്പയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ അൽപസമയം വിശ്രമിച്ച ശേഷമാണ് മുഖ്യമന്ത്രിയും കൂട്ടരും മല കയറിയത്.

മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..മട്ടൺ ബിരിയാണി കിട്ടിയില്ല! സീരിയൽ നടിക്ക് കൺട്രോൾ പോയി! തെറിവിളിയും അടിപിടിയും, സംഭവം കോഴിക്കോട്..

പക്ഷേ, പ്രശ്നമില്ല...

പക്ഷേ, പ്രശ്നമില്ല...

ഈയടുത്തകാലത്തായി നടത്തം കുറവായതിനാൽ ശബരിമല കയറുന്നത് സംബന്ധിച്ച് ചെറിയ ആശങ്കയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, പതിവിലും ഊർജസ്വലനായാണ് അദ്ദേഹം മല കയറിയത്.

കൈവീശി കാണിച്ച്...

കൈവീശി കാണിച്ച്...

പമ്പയിൽ നിന്നും മല കയറാൻ തുടങ്ങിയ മുഖ്യമന്ത്രിയെ സന്നിധാനത്ത് നിന്നും തിരിച്ചുവരുന്ന ഭക്തർ അഭിവാദ്യം ചെയ്തു. സ്വാമി ശരണം വിളിച്ച് മലയിറങ്ങുകയായിരുന്ന ഭക്തർക്ക് മുഖ്യനെ കണ്ടപ്പോൾ ആദ്യം അമ്പരപ്പായിരുന്നു.

വരേണ്ടെന്നേ...

വരേണ്ടെന്നേ...

അതിനിടെ മന്ത്രി എംഎം മണി സന്നിധാനത്തേക്ക് വരുമെന്ന വിളിയെത്തി. എന്നാൽ അദ്ദേഹത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മല കയറേണ്ടെന്നും, വൈകീട്ട് പമ്പയിൽ കാണാമെന്നും മുഖ്യൻ മറുപടി നൽകി.

വേഗത കുറഞ്ഞു...

വേഗത കുറഞ്ഞു...

ഒന്നര മണിക്കൂർ നീണ്ട മലകയറ്റത്തിൽ ചരൽമേട് കഴിഞ്ഞുള്ള കുത്തനെയുള്ള കയറ്റത്തിലാണ് മുഖ്യനും സംഘത്തിനും അൽപം വേഗത കുറഞ്ഞത്. ഇതിനിടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ കേരള സിഎം എന്നു വിളിച്ച് പിണറായിയെ കൈവീശി കാണിച്ചു.

പാമ്പിനെ....

പാമ്പിനെ....

മരക്കൂട്ടത്ത് എത്തിയപ്പോൾ വഴിയിൽ പാമ്പിനെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യന് മുന്നറിയിപ്പ് നൽകി. തുടർന്ന് ജാഗ്രതയോടെ പിണറായിയും സംഘവും അൽപം മാറിനടന്നു.

വെള്ളം പോലും കുടിക്കാതെ...

വെള്ളം പോലും കുടിക്കാതെ...

ഒരു സെക്കന്റ് പോലും വിശ്രമിക്കാതെ, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് പിണറായി ഒന്നര മണിക്കൂർ കൊണ്ട് സന്നിധാനത്ത് എത്തിയത്.

ആംബുലൻസും ഡോളിയും...

ആംബുലൻസും ഡോളിയും...

എഡിജിപി മനോജ് എബ്രഹാം, എസ്പി സതീഷ് ബിനോ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരുന്നത്. ഡോക്ടർമാരും ഡോളിയും ആംബുലൻസുമടക്കമുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു.

സന്നിധാനത്ത്...

സന്നിധാനത്ത്...

സന്നിധാനത്ത് എത്തുന്നതിന് മുൻപ് അൽപനേരം മഴ പെയ്തെങ്കിലും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെട്ടില്ല. തുടർന്ന് രാത്രി പത്തര മണിയോടെയാണ് മുഖ്യമന്ത്രി സന്നിധാനത്ത് എത്തിയത്.

വികസനങ്ങൾ...

വികസനങ്ങൾ...

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്നാണ് മുഖ്യമന്ത്രി സന്നിധാനത്ത് വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നാലു പദ്ധതികളുടെ തറക്കല്ലിടൽ നിർവഹിക്കാനും, മകരവിളക്ക് തീർത്ഥാടനം വിലയിരുത്താനുമാണ് മുഖ്യമന്ത്രി ശബരിമല സന്ദർശിക്കുന്നത്.

English summary
cm pinarayi vijayan visits sabarimala temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X