കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കുരുക്കി സ്വപ്‌നയുടെ നിര്‍ണായക മൊഴി; ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുരുക്ക്...

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയെ കുറിച്ചും പരാമര്‍ശം. തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നാണ് സ്വപ്‌ന പറയുന്നത്.

ജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രംജലീലും ബിനീഷും ശിവശങ്കറും പ്രതികളല്ല; സ്വപ്‌നയും സരിത്തും സന്ദീപും മാത്രം പ്രതികൾ... കുറ്റപത്രം

സ്വപ്‌നയുടെ നിയമനം തന്റെ അറിവോടെ ആയിരുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേയും നിര്‍ണായക പരാമര്‍ശങ്ങളുണ്ട്. വിശദാംശങ്ങള്‍...

മുഖ്യമന്ത്രി അറിഞ്ഞ് നിയമനം

മുഖ്യമന്ത്രി അറിഞ്ഞ് നിയമനം

സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എന്നാണ് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്. സംസ്ഥാന സര്‍ക്കാരിനെ ഇത് പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

ആറ് തവണ കണ്ടു

ആറ് തവണ കണ്ടു

ശിവശങ്കറിനെ എട്ട് തവണ ഔദ്യോഗികമായി കണ്ടിരുന്നു എന്നാണ് മൊഴിയില്‍ പറയുന്ന മറ്റൊരു കാര്യം. ആറ് തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കണ്ടത് എന്നും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണ് തനിക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് എന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രി പറഞ്ഞത്

സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. സ്വപ്‌നയുടെ നിയമനം സംബന്ധിച്ച ഉദ്യോഗസ്ഥ തല അന്വേഷണത്തില്‍ ഒടുവില്‍ ആയിരുന്നു ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വപ്‌നയുടെ നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടു എന്നായിരുന്നു സമിതി കണ്ടെത്തിയത്.

ബയോഡാറ്റ നല്‍കിയതും

ബയോഡാറ്റ നല്‍കിയതും

യുഎഇ കോണ്‍സുലേറ്റിലെ ജോലി വിട്ടതിന് ശേഷം എം ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് താന്‍ ബയോഡാറ്റ തയ്യാറാക്കി പിഡബ്ല്യുസിയ്ക്ക് അയച്ചത്. ബയോഡാറ്റയില്‍ റഫറന്‍സ് ആയി തന്റെ പേര് വയ്ക്കാനും ശിവശങ്കര്‍ പറഞ്ഞിരുന്നു എന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

ശിവശങ്കര്‍ കുരുക്കിലേക്ക്

ശിവശങ്കര്‍ കുരുക്കിലേക്ക്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ എം ശിവശങ്കര്‍ കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നത്. ആദ്യ കുറ്റപത്രത്തില്‍ ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ലെങ്കിലും ശിവശങ്കറിനെതിരെ വിശദമായ അന്വേഷണം വേണം എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

ദുരൂഹ സന്ദേശങ്ങള്‍

ദുരൂഹ സന്ദേശങ്ങള്‍

സ്വപ്‌നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച സന്ദേശങ്ങളില്‍ ദുരൂഹതയുണ്ട് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്‌നയ്ക്ക് ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ സഹായിക്കണം എന്ന് ശിവശങ്കര്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വേണുഗോപാലുമായി നടത്തിയ വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

ആരാണ് സാറ?

ആരാണ് സാറ?

വേണുഗോപാലുമായുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ സാറ എന്ന ഒരാളെ കുറിച്ച് പരാമര്‍ശമുണ്ട് എന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. പണം കൈമാറുന്നതിനെ കുറിച്ചും സന്ദേശങ്ങളുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇതേ കുറിച്ച് ശിവശങ്കര്‍ കൃത്യമായ മറുപടി നല്‍കിയില്ല എന്നാണ് പറയുന്നത്.

 സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് അറസ്റ്റിൽ, ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദ് അറസ്റ്റിൽ, ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്‌തെന്ന് എന്‍ഐഎ

Recommended Video

cmsvideo
pinarayi vijayan lose his temper against media

English summary
CM Pinarayi Vijayan was aware about my appointment in Space Parks- Swapna Suresh's statement to Enforcement Directorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X