കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം, കേന്ദ്ര ഇടപെടല്‍ ഫലപ്രദം, എന്‍ഐഎയ്ക്ക് സ്വാഗതം!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ഫലപ്രദമായി നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്‍ഐഎ കേസ് നല്ല രീതിയില്‍ അന്വേഷിക്കാന്‍ കഴിയുന്ന ഏജന്‍സിയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായി ഇടപെട്ടുവെന്ന് തന്നെയാണ് അഭിപ്രായം. പഴയ കേസുകള്‍ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുകയാണ്. സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടിയത് അന്വേഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

പിഡബ്ല്യുസിക്കെതിരെ സര്‍ക്കാര്‍ സ്വപ്‌നയുടെ വിദ്യാഭ്യാസ രേഖ സംബന്ധിച്ച് കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇവരോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവരുടെ നിയമനം സംബന്ധിച്ച മുഴുവന്‍ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിരുദ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണത്തിന് അപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് മറ്റൊരന്വേഷണം ഉണ്ടാകില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

അതേസമയം സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് എങ്ങനെയെന്നതില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിഎസ്എസ്സി ഡയറക്ടറും മുന്‍ ഡയറക്ടറും അടങ്ങിയ ഉപദേശക സമിതിയാണ് സ്വപ്‌ന സുരേഷിനെ താല്‍ക്കാലിക നിയമനത്തിനായി തിരഞ്ഞെടുത്തതെന്ന് സിപിഎം മുഖപത്രമായി ദേശാഭിമാനിയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ വിഎസ്എസ്സി ഡയറക്ടര്‍ സോമനാഥ് തള്ളി. സ്‌പേസ് പാര്‍ക്കിന്റെ ഉപദേശക സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ട് പോലുമില്ലെന്നും, നിയമനത്തിനുള്ള അധികാരം ഉപദേശക സമിതിക്കല്ലെന്നും സോമനാഥ് വ്യക്തമാക്കി.

സ്‌പേസ് പാര്‍ക്കിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ചുള്ള മേല്‍നോട്ടമാണ് ഉപദേശക സമിതി നടത്തുന്നത്. ജീവനക്കാര്‍ക്ക് സ്‌പേസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പരിശീലനമോ മറ്റ് സഹായങ്ങളോ നല്‍കുക എന്നതും ഉപദേശകസമിതിയുടെ ഉത്തരവാദിത്തങ്ങളിലുള്ളതാണ്. ഇതല്ലാതെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ഉപദേശക സമിതിക്ക് കഴിയില്ലെന്ന് സോമനാഥ് പറയുന്നു. പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഎസ്എസ്‌സിയുടെ ഡയറക്ടര്‍ അടക്കം അംഗങ്ങളായ സ്‌പേസ് പാര്‍ക്ക് ഉപദേശക സമിതിയിലെ ഒരു അംഗം മാത്രമാണ് ഐടി സെക്രട്ടറി ശിവശങ്കറെന്നായിരുന്നു നേരത്തെ സിപിഎം പറഞ്ഞിരുന്നത്.

English summary
cm pinarayi vijayan welcomes nia probe in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X