'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി'
ജി സുധാകനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ. അദ്ദേഹത്തിൻ്റെ തനിനിറമാണ് ഇതോടെ വീണ്ടും പുറത്തുവന്നിരിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. നിരന്തരം ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്ന ആളാണ് മുഖ്യമന്ത്രി. ഇടക്കാലത്ത് അദ്ദേഹം മാറിയത് പിആർ ഏജൻസികളുടെ നിർദേശത്തെ തുടർന്നായിരുന്നു. പക്ഷേ ഇന്നലെ ജി സുധാകരൻ ചെറ്റതരമാണ് കാണിച്ചത് എന്ന് പറഞ്ഞതോടുകൂടി യഥാർത്ഥ മുഖം വെളിച്ചത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തനിറം ഇതാണ് എന്നുള്ളത് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു, കെസി വേണുഗോപാൽ പറഞ്ഞു.
' നമുക്കൊക്കെ ഒരു സ്വാഭാവികമായിട്ടുള്ള ചില സ്വഭാവ സവിശേഷചകളും രീതികളും ഉണ്ട്. മുഖ്യമന്ത്രിയുടെ പദപ്രയോഗം ഇതിനു മുമ്പും കേരളം കണ്ടതാണ്.പ്രേമേന്ദ്രൻ മുന്നണി വിട്ടു പോയപ്പോൾ ഒരു രാത്രികൊണ്ട് ഏറ്റവും നല്ല പ്രേമചേന്ദ്രൻ പരനാറിയായിട്ട് മാറി. ബിഷപ്പുമാരെ കുറിച്ച് 'നികൃഷ്ട ജീവി' എന്ന പരാമർശം വന്നത് മുഖ്യമന്ത്രിയിൽ നിന്നാണ് .കേരളത്തിലെ ഏറ്റവും പ്രമുഖനായിട്ടുള്ള ഒരു മാധ്യമ പ്രവർത്തകനെ എടാ ഗോപാലകൃഷ്ണ എന്ന് വിളിച്ചതും മുഖ്യമന്ത്രിയാണ്.

ഇടക്കാലത്ത് അദ്ദേഹം മാറിയോ എന്ന് സംശയം തോന്നിയിരുന്നു. ഈ പറയുന്നതെല്ലാം പിആറിന്റെ അഡ്വൈസ് ആണെന്ന് ഞങ്ങൾക്കറിയാം. മാറിയ മുഖവും മാറിയ ശൈലിയും ചിരിക്കാൻ മറന്നുപോയ ആൾ ചിരിക്കാൻ ശ്രമിക്കുന്നതും ഒക്കെ തന്നെ ഇതിന്റെ ഭാഗമാണെന്ന് നമുക്കെല്ലാവർക്കും അറിയാം .പക്ഷേ ഇന്നലെ ജി സുധാകരൻ ചെറ്റതരമാണ് കാണിച്ചത് എന്ന് പറഞ്ഞതോടുകൂടി യഥാർത്ഥ മുഖം വെളിച്ചത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തനിറം ഇതാണ് എന്നുള്ളത് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു.
ജി സുധാകരൻ അഭിപ്രായങ്ങൾ തുറന്നു പറയുന്ന ആളാണ്. കോൺഗ്രസിനെ വിമർശിക്കാറുണ്ട് സിപിഎമമിനകത്തും ചില വിമർശനങ്ങൾ അദ്ദേഹം ഉന്നയിക്കാറുണ്ട്. അതൊന്നും ചെറ്റത്തരമായിട്ട് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സുധാകരൻ ചെറ്റത്തരം കാണിക്കുന്നുണ്ടെങ്കിൽ അത് ഇപ്പോൾ മാത്രമായിരുന്നോ ബാധകം. ഒരു കാര്യം ഉറപ്പാണ്, നിർഭയനായിട്ട് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു പ്രവർത്തകനായിരുന്നു സുധാകരൻ എന്നുള്ളത് പാർട്ടി വ്യത്യാസം ഇല്ലാതെ ആലപ്പുഴയിലെ ജനങ്ങൾക്ക് അറിയാം. അത് കൃത്യമായിട്ട് അറിയുന്നതുകൊണ്ടാണ് അദ്ദേഹം ധീരമായ തീരുമാടുക്കുന്നത്. അദ്ദേഹത്തിൻ്റെ അനുയായികൾ ചോദിക്കുന്ന ഒരു ചോദ്യം മുഖ്യമന്ത്രിക്ക് ടേം പ്രശ്നമല്ല, മുഖ്യമന്ത്രിക്ക് പ്രായം പ്രശ്നമല്ല ഇതെല്ലാം എന്തിനാ സുധാകരന് പ്രശ്നമാകുന്നതെന്നാണ്', കെസി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications