Get Updates
Get notified of breaking news, exclusive insights, and must-see stories!

'അസ്വസ്ഥതയല്ല; വാത്സല്യം...'; ജിന്‍റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി..സമ്മാനവും നൽകി

തിരുവനന്തപുരം: എൻ സി സി കേഡറ്റ് ജിന്‍റോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന നവകേരള സദസിനിടെ ജിന്റോയുടെ കൈ മുഖ്യമന്ത്രിയുടെ കൈയ്യിൽ തട്ടിയ സംഭവവും അതിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവുമെല്ലാം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജിന്‍റോയെ കണ്ടത്.

പി വി അൻവർ എം എൽ എയുടെ വസതിയിൽ വെച്ചായിരുന്നു ജിന്‍റോയെ അദ്ദേഹം കണ്ടത്. "അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം" എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്‍റോയെ യാത്രയച്ചത്. കുട്ടി കണ്ണിൽ തട്ടിയപ്പോൾ താൻ അസ്വസ്ഥനായെന്ന രീതിയിലാണ് വാർത്തകൾ വന്നതെന്നും വാർത്ത കണ്ട് കുട്ടി വിഷമിച്ച സാഹചര്യത്തിലാണ് കുട്ടിയെ നേരിട്ട് കണ്ടതെന്നും മുഖ്യമന്ത്രി‌ വ്യക്തമാക്കി.

CM Pinarayi Vijayn

നവകേരള സദസിൽ മന്ത്രിമാരെ സ്വീകരിക്കാനെത്തിയതായിരുന്നു ജിന്‍റോ. എന്നാൽ എന്നാല്‍ മുഖ്യമന്ത്രിയെ സ്വീകരിച്ച ശേഷം തിരിച്ചുമടങ്ങുമ്പോള്‍ ജിന്‍റോയുടെ കൈ അബദ്ധത്തില്‍ മുഖ്യമന്ത്രിയുടെ കണ്ണില്‍ത്തട്ടുകയായിരുന്നു. മന്ത്രിമാര്‍ക്ക് പുസ്തകം കൈമാറി മടങ്ങുന്നതിനിടെ ഏണീറ്റുനില്‍ക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് ജിന്‍റോ ആദ്യം സല്യൂട്ട് നല്‍കി. കൈകൊടുത്ത ശേഷം മാര്‍ച്ച് ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് ഇടതുകൈ കൊണ്ടത്. ഉടൻ തന്നെ കുട്ടി മുഖ്യമന്ത്രി കുട്ടിയുടെ അടുത്തെത്തി. ഇതിനിടയിൽ കണ്ണിൽ പിടിച്ച് മുഖ്യമന്ത്രി ഇരിക്കുകയായിരുന്നു. അൽപ സമയത്തിനു ശേഷമാണ് അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റത്.

അതേസമയം മുഖ്യമന്ത്രി അസ്വസ്ഥനായെന്ന വാർത്തകൾ വന്നതിന് പിന്നാലെ തന്നെ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+