Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പിണറായി വിജയന്‍ ഇന്ന്‌ കണ്ണൂരില്‍

കണ്ണൂര്‍: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ്‌ ബുധനാഴ്‌ച്ച നടക്കാനിരിക്കെ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലേക്ക്‌. ഇന്ന്‌ മുതല്‍ അഞ്ച്‌ ദിവസത്തേക്കാണ്‌ പിണറായി വിജയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ ഉണ്ടാകും.ധര്‍മ്മടത്ത്‌ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

കോവിഡ്‌ വ്യാപനത്തിന്‌ ശേഷം ആദ്യമായാണ്‌ മുഖ്യമന്ത്രി കണ്ണൂരില്‍ എത്തുന്നത്‌. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഇറങ്ങാത്തതും സാഥാനാര്‍ഥികള്‍ നേതാക്കളുടെ ചിത്രങ്ങള്‍ പ്രചാരണത്തിന്‌ ഉപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയ വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

pinarayi

തദ്ദശ തിരഞ്ഞെടുപ്പില്‍ ഇതുവരെയും തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ സാന്നിധ്യമറിയിക്കാത്ത പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാക്കള്‍ കടുത്ത ആരോപണമാണ്‌ ഉന്നയിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്നാരോപിച്ച്‌്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ലാവലിന്‍ കേസില്‍ പിണറായിയെ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണ്‌ നരേന്ദ്ര മോദിക്കും അമിത്‌ഷാക്കുമെതിരെ പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ ഭയമാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ ആരോപണം. എല്‍ഡിഎഫിന്റെ ഒരു സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്‌റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന്‌ ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെ ആകാശത്ത്‌ നിന്ന്‌ ഓണ്‍ലൈന്‍ പ്രചാരണം നടത്തേണ്ട ഗതികേട്‌ ഉണ്ടായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Recommended Video

cmsvideo
    Director Ranjith supports Pinarayi Vijayan government | Oneindia Malayalam

    എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന്‌ നയിക്കുന്നത്‌ പിണറായി വിജയന്‍ തന്നെയാണെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള സിപിഎമ്മിന്റെ മറുപടി.പ്രതിപക്ഷ വിമര്‍ശനത്തിനു തൊട്ടു പുറകെയാണ്‌ മുഖ്യമന്ത്രി കണ്ണൂരില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്കായെത്തുന്നതെന്ന പ്രത്യകത കൂടിയുണ്ട്‌.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+