സി എം രവീന്ദ്രന്റെ ജീവന് അപകടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ജീവന് അപകടത്തലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം രവീന്ദ്രനെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
എം ശിവശങ്കര്‍ നേരത്തെ നടത്തിയ നടകങ്ങള്‍ തന്നെയാണ് സിഎം രവീന്ദ്രവും പറ്റുന്നത്. സ്വപ്ന സുരേഷിന്റെ ജീവന് അപകടത്തലാണെന്ന് സ്വപ്ന തന്നെ പറയുന്നു. സ്വപ്നക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
അത സമയം സിഎം രവീന്ദ്രനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തി. ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന് മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. സിഎം രവീന്ദ്രന് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാമെന്നുമയിരുന്നു കടകംപള്ളിയുടെ പ്രതികരണം,
ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ രവീന്ദ്രന് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകും.സിഎം രവീന്ദ്രന് സംശുദ്ധ ജീവിതെ നയിക്കുന്ന ആളാണ് എല്ലാവര്ക്കും വിശ്വസ്തനുമാണ്. ഗൂഡാലോചനയുടെ ഭാഗമായാണ് രവീന്ദ്രനെ കുടുക്കാനുള്ള ശ്രമമെന്നും മന്ത്രി ആരോപിച്ചു.
കോവിഡാനന്തര ചികിത്സയെന്നാണ് രവീന്ദ്രന് എന്ഡഫോഴ്സ്മെന്റിന് നല്‍കിയിരിക്കുന്ന വിശദീകരണം. മറ്റനാാള് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ നല്കിയി രുന്നു. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന്റെ തൊട്ട് മുന്‍പ് നാടകീയമായി രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡാനന്തര ചികിത്സകള്കാകയിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പ്രവേശിച്ചത്.