കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിപിഎം, പിന്നാലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി സിഎം രവീന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നേരത്തെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിസിയോതെറാപ്പിയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

cm

അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചിരുന്നു. രവീന്ദ്രനോട് വെള്ളിയാഴ്ച ഹജാരാകണമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. കൊവിഡ് രോഗമുക്തനായതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തുംതദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തും

എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. വ്യക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിവിട്ടതെന്നാണ് സൂചന. വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന് സിപിഎം വിലയിരുത്തി.

താരങ്ങള്‍ സിനിമയില്‍ തന്നെ അഭിനയിക്കുക, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിനയ് ഫോർട്ട്താരങ്ങള്‍ സിനിമയില്‍ തന്നെ അഭിനയിക്കുക, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിനയ് ഫോർട്ട്

അതേസമയം, രവീന്ദ്രന് ബിനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാനങ്ങളില്‍ വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിലാണുള്ളതെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് കടക്കും.

സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കരന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സെക്ഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്.

ആന്റി ഡിഫേഴ്‌സമെന്റ് സ്‌ക്വാഡ് പരിശോധന; മലപ്പുറത്ത് 26,871 പോസ്റ്ററുകള്‍ നീക്കം ചെയ്തുആന്റി ഡിഫേഴ്‌സമെന്റ് സ്‌ക്വാഡ് പരിശോധന; മലപ്പുറത്ത് 26,871 പോസ്റ്ററുകള്‍ നീക്കം ചെയ്തു

വളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്ക് നേർ; യുഡിഎഫിന് നെഞ്ചിടിപ്പ്.. സിപിഎമ്മിന് ചിരിവളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്ക് നേർ; യുഡിഎഫിന് നെഞ്ചിടിപ്പ്.. സിപിഎമ്മിന് ചിരി

സ്ഥാനാർത്ഥിയെ കൊവിഡ് രോഗിയാക്കി ആശുപ്രതിയിലാക്കി: ആരോപണവുമായി യുഡിഎഫ്സ്ഥാനാർത്ഥിയെ കൊവിഡ് രോഗിയാക്കി ആശുപ്രതിയിലാക്കി: ആരോപണവുമായി യുഡിഎഫ്

English summary
CM's Additional Private Secretary CM Raveendran discharged from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X