സോളാര്‍ കേസ്, മുഖ്യമന്ത്രിക്കെതിരെ സുനില്‍കുമാര്‍ എംഎല്‍എയുടെ മൊഴി
കൊച്ചി: സോളാര്‍ കേസ് പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ജയിലില്‍ കഴിയുന്ന സോളാര്‍ കേസ് പ്രതി മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി സഹായിച്ചുവെന്നു വി.എസ് സുനില്‍കുമാര്‍ എംഎല്‍എയാണ് ആരോപിച്ചത്.
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുന്നിലായിരുന്നു സുനില്‍കുമാറിന്റെ മൊഴി. തെളിവായി ടെലിഫോണ്‍ സംഭാഷണം കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ജയിലില്‍ കഴിയുന്ന ടീം സോളാര്‍ കമ്പനിയുടെ ടെക്‌നിക്കല്‍ ഓഫീസര്‍ മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നാണു വി.എസ് സുനില്‍കുമാര്‍ എംഎല്‍എ സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയത്.

മണിലാലിന്റെ സഹോദരന്‍ രജീഷും മുഖ്യമന്ത്രിയും പല തവണ ടെലിഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നുംസുനില്‍കുമാര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. അടുത്ത സിറ്റിംഗില്‍ തെളിവുകള്‍ ഹാജരാക്കാമെന്നും സുനില്‍കുമാര്‍ കമ്മീഷനെ അറിയിച്ചു.
നേരത്തെ തോമസ് ഐസക്ക് എംഎല്‍എയും സോളാര്‍ കമ്മീഷനു മൊഴി നല്കിയിരുന്നു












Click it and Unblock the Notifications