Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 1 കോടി സംഭാവന നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് - 19 രണ്ടാം തരംഗം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ നടത്തിവരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ സംഭാവനയായി നല്‍കും.

kerala

കഴിഞ്ഞ വര്‍ഷവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാനമായ തുക ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് സംഭാവനയായി നല്കിയിരുന്നു. ഇത് കൂടാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര എന്നീ ജില്ലാ ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കുകയും പൂര്‍ണ്ണമായും കോവിഡ് ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളിലേയ്ക്ക് കോവിഡ്-19 ചികിത്സയുടെ ഭാഗമായി ആവശ്യമായ ആന്റിജന്‍ കിറ്റ്, പി.പി.ഇ കിറ്റ്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ വാങ്ങി നല്കുകയും, വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് -19 ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ തുടങ്ങുന്ന ഡി.സി.സി സെന്ററുകളില്‍ ആവശ്യമായ പള്‍സ് ഓക്‌സി മീറ്ററുകള്‍ വാങ്ങി നല്‍കും.

ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് ഉപയോഗിച്ച് വീടുകളില്‍ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.

Recommended Video

cmsvideo
    Donate to CMDRF says actor hareesh peradi

    കോവിഡ്-19 ചികിത്സയുടെ ഭാഗമായുള്ള ഏകോപനത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ആശുപത്രിയുടെ ചുമതലകള്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും നെയ്യാറ്റിന്‍കര ആശുപത്രിയുടെ ചുമതലകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഡിവിഷന്‍ മെമ്പറായ ശ്രീ.ബിനു എന്നിവര്‍ക്കും പേരൂര്‍ക്കട ആശുപത്രിയുടെ ചുമതലകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+