ഗിതോപദേശം ഉടനില്ല; സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്ന് ഗീത ഗോപിനാഥ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതിന് ശേഷം ആദ്യാമായാണ് ഗീത തലസ്ഥാനത്തെത്തുന്നത്. ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയന്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗീത കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായും ഗീത ഗോപിനാഥ് ചര്‍ച്ച നടത്തി. സര്‍ക്കാരിന് ഉപദേശം നല്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഗീത പ്രതികരിച്ചത്. സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് എന്തു തരം ഉപദേസം നല്‍കണമെന്ന് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് വലിയ വിവാദമായിരുന്നു. നരേന്ദ്രമോദിയുടെ അടുത്ത ആളാണെന്നും ഇടത് പക്ഷത്തിന്റെ സാമ്പത്തിക ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ഗീത ഗോപിനാഥിന്റെ ആശയങ്ങളെന്നും ആരോപമണമുയര്‍ന്നു. എന്നാല്‍ ഗീതയുടെ സേവനം കേരളത്തിന്റെ വികസനത്തിന് ഉപകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
പുതിയ സാമ്പത്തികനയങ്ങളെക്കുറിച്ചു വിദഗ്ധാഭിപ്രായം തേടാനാണു ഗീതയെ നിയമിച്ചതെന്നു പിന്നീടു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണു ഗീതയെ നിയമിച്ചത്. ഹാര്‍വഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയാണ് ഗീതാ ഗോപിനാഥ്. പക്ഷേ ഒരു പ്രതിഫലവും പറ്റാതെയായിരിക്കും ഗീതയുടെ സേവനം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications