കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിതോപദേശം ഉടനില്ല; സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്ന് ഗീത ഗോപിനാഥ്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതിന് ശേഷം ആദ്യാമായാണ് ഗീത തലസ്ഥാനത്തെത്തുന്നത്. ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗീത കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായും ഗീത ഗോപിനാഥ് ചര്‍ച്ച നടത്തി. സര്‍ക്കാരിന് ഉപദേശം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഗീത പ്രതികരിച്ചത്. സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് എന്തു തരം ഉപദേസം നല്‍കണമെന്ന് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Gita Gopinath

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് വലിയ വിവാദമായിരുന്നു. നരേന്ദ്രമോദിയുടെ അടുത്ത ആളാണെന്നും ഇടത് പക്ഷത്തിന്റെ സാമ്പത്തിക ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ഗീത ഗോപിനാഥിന്റെ ആശയങ്ങളെന്നും ആരോപമണമുയര്‍ന്നു. എന്നാല്‍ ഗീതയുടെ സേവനം കേരളത്തിന്റെ വികസനത്തിന് ഉപകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

പുതിയ സാമ്പത്തികനയങ്ങളെക്കുറിച്ചു വിദഗ്ധാഭിപ്രായം തേടാനാണു ഗീതയെ നിയമിച്ചതെന്നു പിന്നീടു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണു ഗീതയെ നിയമിച്ചത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയാണ് ഗീതാ ഗോപിനാഥ്. പക്ഷേ ഒരു പ്രതിഫലവും പറ്റാതെയായിരിക്കും ഗീതയുടെ സേവനം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CMs Financial adviser Gita Gopinath arrives in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X