കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഹെലികോപ്റ്ററിൽ പറന്നതിന് പണം ഓഖി ഫണ്ടിൽ നിന്ന്! വിവാദമായപ്പോൾ ഉത്തരവ് റദ്ദാക്കി...

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചുവെന്ന് കാണിച്ചാണ് ഓഖി ഫണ്ടിൽ നിന്നും തുക അനുവദിച്ചിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള പണം ഓഖി ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഈടാക്കിയതായി റിപ്പോർട്ട്. തൃശൂരിലെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും, അവിടെനിന്ന് തിരിച്ച് സമ്മേളന വേദിയിലേക്കം നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് വിവാദമായിരിക്കുന്നത്.

വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം 30 വയസുള്ള യുവതിയുടേത്! കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുന്നു...വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം 30 വയസുള്ള യുവതിയുടേത്! കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുന്നു...

അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...

ഈ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ സംസ്ഥാന ഓഖി ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് അനുവദിച്ചിരിക്കുന്നതെന്ന് വിവിധ ദൃശ്യമാധ്യമങ്ങൾ തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചുവെന്ന് കാണിച്ചാണ് ഓഖി ഫണ്ടിൽ നിന്നും തുക അനുവദിച്ചിരിക്കുന്നത്.

pinarayi

ഡിസംബർ 26നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്ര. രാവിലെ തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം അദ്ദേഹം തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികളിലും ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തു. ഈ പരിപാടികൾ കഴിഞ്ഞ് അന്നേദിവസം വൈകീട്ട് തന്നെ മുഖ്യമന്ത്രി തൃശൂരിലേക്ക് തിരിച്ചുപറന്നു. ഈ യാത്രകൾക്കായി എട്ട് ലക്ഷം രൂപയാണ് ഓഖി ഫണ്ടിൽ നിന്നും അനുവദിച്ചത്.

അതേസമയം, ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഇതുസംബന്ധിച്ച ഉത്തരവ് റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് റദ്ദാക്കിയത്.

English summary
cm's helicopter travel expense charged from ockhi relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X