Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ഉപരോധത്തിനിടെ ജനസമ്പര്‍ക്കം തുടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ഉപരോധ സമരം മറികടന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിക്ക് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കം. 2013 ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയത്.

പ്രതിപക്ഷം മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരിപാടി തുടങ്ങിയത്. ഇടത് പക്ഷത്തെ ജനപ്രതിനിധികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടാതിരുന്നത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. എം വിജയകുമാര്‍, വി ശിവന്‍കുട്ടി, ടിഎന്‍ സീമ, എ സമ്പത്ത്, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി പരിപാടിയിലേക്ക് ക്ഷണിച്ചുവരുത്തി അപമാനിച്ചെന്ന് ഇടത് ജനപ്രതിനിധികള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Janasambarkkam

മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷത്തെ മറ്റ് ജനപ്രതിനിധികളും നടന്നാണ് പരിപാടിക്കെത്തിയത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ കെ ബാബു, കെസി ജോസഫ്, വിഎസ് ശിവകുമാര്‍, കേന്ദ്ര മന്ത്രി ശശി തരൂര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറക്കാലാണ് ജനസമ്പര്‍ക്ക പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14,957 പരാതികളാണ് മുഖ്യമന്ത്രി പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+