ജനസന്പര്‍ക്കം;പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു
കൊല്ലം: മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ സഹായം ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശി സുശീലനാണ് ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 12 ന് കൊല്ലത്ത് നടന്ന ജനസന്പര്‍ക്ക പരിപാടിയിലാണ് സുശീലന് സഹായം ലഭിയ്ക്കാത്തിരുന്നത്.
കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടി ജനദ്രോഹ പരിപാടിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അരയ്ക്ക് താഴെ തളര്‍ന്ന മക്കള്‍ക്ക് വേണ്ടി സഹായം തേടിയാണ് സുശീലന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. എന്നാല്‍ ഇയാള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ല. ഇതില്‍ സുശീലന്‍ നിരാശനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു തുള്ളി വെള്ളം പോലും നല്‍കാന്‍ ജില്ലാഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. രോഗികളും വികലാംഗരും ഉള്‍പ്പടെ നൂറുകണക്കിന് ആളുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.












Click it and Unblock the Notifications