തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ചാണ്ടിയുടെ പണി പോകും?
ദില്ലി: ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും നല്ല പണി കൊടുക്കുമെന്നാണ് ദില്ലിയില്‍ നിന്നുള്ള സൂചനകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയില്ലെങ്കില്‍ മുഖ്യമന്ത്രിമാരുടെ കസേര ഇളകും എന്ന മുന്നറിയിപ്പാണത്രെ ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്.
അങ്ങനെയെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്ഥിതി അത്ര സുരക്ഷിതമല്ലെന്ന് വേണം കരുതാന്‍. സംസ്ഥാനത്തെ രഹസ്യ പോലീസ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം എല്‍ഡിഎഫിനായിരിക്കും ഇത്തവണ കേരളത്തില്‍ മികച്ച വിജയം.

കോണ്‍ഗ്രസ് ഭരിക്കുന്ന 11 സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഹൈക്കമാന്റ് നല്കിയിരുന്നുവത്രെ. ഈ സംസ്ഥാനങ്ങളിലെ 151 സീറ്റുകളില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പല മുഖ്യമന്ത്രിമാരുടേയും തല നിലത്ത് വീണ് ഉരുളും.
പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റാലും മറുപടി പറയേണ്ട ബാധ്യത അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരിക്കും. കേരളത്തില്‍ ശശി തരൂര്‍ എങ്ങാനും തോറ്റാല്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് ഇരിപ്പുറക്കില്ലെന്ന് ചുരുക്കം.
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിമാരുടെ കാര്യവും തിരഞ്ഞെടുപ്പിന് ശേഷം പ്രശ്നത്തിലാകും. ഈ പട്ടികയിലും നമ്മുടെ മുഖ്യന് ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടെന്നാണ് വിവരം.
എന്തായാലും തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇനി എങ്ങാനും വന്‍ പരാജയം ഏറ്റുവാങ്ങിയാല്‍ ഹൈക്കമാന്റ് നടപടിക്ക് കാക്കാതെ മാനം രക്ഷിക്കാനുള്ള മുന്‍കരുതലായി വേണം ഇതിനെ കണക്കാക്കാന്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications