കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളാണ് വലുത്; ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്, അവ പരിഹരിക്കാനുള്ള ഇടപെടലാണ് വേണ്ടതെന്ന് പിണറായി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളാണ് വലുത്; ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തര്‍ക്കങ്ങളുടെ കാലമല്ല. മറിച്ച്, യോജിപ്പിന്‍റെയും കൂട്ടായ്മയുടെയും സമയമാണ്. അങ്ങനെ നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണ്. വിവാദങ്ങളില്‍ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി</strong>പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി

വീട് നഷ്ടപ്പെട്ടവരുടെ ആകുലതകള്‍ ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നത്. സമയബന്ധിതമായി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ആവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതി തയ്യാറാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan

ഇന്നലെ 3314 ക്യാമ്പുളാണ് ഉണ്ടായിരുന്നത്. ഇന്നത് 277 ആയി കുറഞ്ഞിട്ടുണ്ട്. ആളുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ട കന്നുകാലികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കല്‍ വെല്ലുവിളിയാണ്. ഇതിന് സേനകളുടെ സഹായം തേടിയിട്ടുണ്ട്.

ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ദുരിത ബാധിതരുടെ പുനരധിവാസത്തിനാണ്. ഏറ്റവും പ്രധാനം യോജിപ്പും ഒരുമയുമെന്നതാണ്. ഇതില്‍ നിന്ന് ശ്രദ്ധ മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതി ദുരന്തമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി പുനരധിവാസം നടപ്പിലാക്കും. സ്ഥലം കണ്ടെത്തല്‍ ഒരു വെല്ലുവിളി തന്നെയാണ്. പൊതുവായ അഭിപ്രായം സ്വീകരിച്ച് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Chief Minister's press meet on Kerala flood 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X