മുഖ്യനെ കാണാന്‍ ഒടുവില്‍ മറിയാമ്മയും എത്തി
തിരുവനന്തപുരം: കണ്ണൂരില്‍വച്ച് കല്ലേറ് കൊണ്ട് നെറ്റി മുറിഞ്ഞ് നെഞ്ച് തകര്‍ന്ന മുഖ്യനെ കാണാന്‍ ഒടുവില്‍ മറയാമ്മയെത്തി. കുഞ്ഞൂഞ്ഞിന്റെ പ്രിയ പത്‌നി.
മകള്‍ അച്ചു ഉമ്മനൊപ്പം ഒരുമാസത്തോളം വിദേശ വാസത്തിന് പോയ മറിയാമ്മ 2013 ഒക്ടോബര്‍ 29 നാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വൈകീട്ട് എയര്‍ അറേബ്യ വിമാനത്തിലാണ് എത്തിയത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ദിവസത്തെ വിശ്രമവും ചികിത്സയും ഒക്കെ കഴിഞ്ഞ് ക്ലിഫ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിയെ കാണാന്‍ രാഷ്ട്രീയനേതാക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും അതൊന്നും ഉമ്മന്‍ ചാണ്ടിക്ക് നിറവേറ്റാന്‍ പറ്റിയില്ല.
വിമാനത്താവളത്തില്‍ നിന്ന് മറിയാമ്മ ക്ലിഫ് ഹൗസില്‍ എത്തുമ്പോഴും ആള്‍ത്തിരക്ക് ഒഴിഞ്ഞിരുന്നില്ല. ഇവര്‍ക്കിടയിലൂടെ ക്ലിഫ് ഹൗസിന്റെ പിന്‍വാതിലിലൂടെയാണ് മറിയാമ്മ അകത്ത് കടന്നത്. പ്രവര്‍ത്തകരെ കാണുന്നത് കുറച്ച് നേരത്തേക്ക് നിര്‍ത്തിവച്ച് മുഖ്യമന്ത്രി വീട്ടിനകത്തായിരുന്നു അപ്പോള്‍.
രണ്ട് പേരും പരസ്പരം കണ്ട നിമിഷങ്ങള്‍ വികാര നിര്‍ഭരമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് മറിയാമ്മ പ്രിയതമന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ സ്വതസിദ്ധമായ രീതിയില്‍ കുഞ്ഞൂഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ചു. പിന്നെ പതിവ് തിരക്കില്‍ മുഴുകി.












Click it and Unblock the Notifications