കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സിബിഐയെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ ജനത്തിനറിയാം: മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷന്‍,പെരിയ ഇരട്ടക്കൊല കേസുകളിലെ സി. ബി. ഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നെന്ന് കെപിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നകാര്യം അദ്ദേഹത്തിന് അറിയാം. ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ഈ ഇടപാടില്‍ നടന്നതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. പെരിയ ഇരട്ടക്കൊല സി.ബി.ഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീം കോടതി കയറി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കിട്ടിയത് . എന്നും വേട്ടക്കാര്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് സി പി എമ്മെന്നും മുല്ലപ്പള്ളി വ്യക്തമാക്കി . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കേരള ജനതക്കറിയാം

കേരള ജനതക്കറിയാം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ആദ്യം പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രിയാണ്. തന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നതെന്ന് മേനി നടിച്ച മുഖ്യമന്ത്രി ഇപ്പോള്‍ സി.ബി.ഐയെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കേരള ജനതക്കറിയാം.

വിജിലന്‍സ് എന്ന പ്രഹസനം

വിജിലന്‍സ് എന്ന പ്രഹസനം

സി.ബി.ഐ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നകാര്യം അദ്ദേഹത്തിന് അറിയാം. ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ഈ ഇടപാടില്‍ നടന്നത്. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവ് നശിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

അകത്തുപോകുമെന്ന ആശങ്ക

അകത്തുപോകുമെന്ന ആശങ്ക

ലൈഫ് മിഷന്‍ ക്രമക്കേട് ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ അകത്തുപോകുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. സി.ബി.ഐ അന്വേഷിക്കുന്ന കേസുകള്‍ ഏതുവിധേനയും വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

പെരിയ ഇരട്ടക്കൊല സി.ബി.ഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീം കോടതി കയറി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. എന്നും വേട്ടക്കാര്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് സി.പി.എം. പലതവണ ആവശ്യപ്പെട്ടിട്ടും സി.ബി.ഐക്ക് കേസ് ഡയറിയും അനുബന്ധ രേഖകളും നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ല.

നാണക്കേടുണ്ടാക്കും

നാണക്കേടുണ്ടാക്കും

ഇതിന് പിന്നില്‍ സി.പി.എം ഉന്നത ഇടപെടലുണ്ട്. ആറുതവണയാണ് ഇതേ ആവശ്യം ഉന്നയിച്ച് സി.ബി.ഐ ക്രൈംബ്രാഞ്ചിന് കത്തു നല്‍കിയത്. ഇനിയും തയ്യാറായില്ലെങ്കില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ക്രൈംഞ്ച്രാഞ്ചിന് കത്തു നല്‍കിയിട്ടുണ്ട്. അസാധാരണമായ സംഭവമാണിത്. ഇത്തരത്തില്‍ സി.ബി.ഐ കേസ് ഡയറി പിടിച്ചെടുത്താല്‍ കേരള പോലീസിന് നാണക്കേടുണ്ടാക്കും.

ബാബറി കേസ്: ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുല്ലപ്പള്ളിബാബറി കേസ്: ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുല്ലപ്പള്ളി

 ലോകം മുഴുവന്‍ കണ്ട കാഴ്ചകള്‍ നീതിപീഠം കണ്ടില്ലെന്ന്!;വിധി ഇന്ത്യക്ക് അപമാനം:ടിഎന്‍ പ്രതാപന്‍ ലോകം മുഴുവന്‍ കണ്ട കാഴ്ചകള്‍ നീതിപീഠം കണ്ടില്ലെന്ന്!;വിധി ഇന്ത്യക്ക് അപമാനം:ടിഎന്‍ പ്രതാപന്‍

സുബ്ഹാനി ഹാജ എന്ന നിഗൂഢ മനുഷ്യന്‍; കേരളത്തില്‍ നിന്ന് ഐസിസ് ഭീകരഗ്രൂപ്പുകളിലേക്കുള്ള അസാധാരണ യാത്രസുബ്ഹാനി ഹാജ എന്ന നിഗൂഢ മനുഷ്യന്‍; കേരളത്തില്‍ നിന്ന് ഐസിസ് ഭീകരഗ്രൂപ്പുകളിലേക്കുള്ള അസാധാരണ യാത്ര

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; തെറ്റ് ചെയ്യാത്തവർ എന്തിന് ഭയക്കണമെന്ന് കെ സുരേന്ദ്രൻലൈഫ് മിഷനിലെ സിബിഐ അന്വേഷണം; തെറ്റ് ചെയ്യാത്തവർ എന്തിന് ഭയക്കണമെന്ന് കെ സുരേന്ദ്രൻ

English summary
CM seeks to sabotage CBI probe into Life Mission, Periya twin murder cases Says Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X