
രണ്ട് തവണ നടത്തിയ ലോക കേരള സഭ എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്
കോഴിക്കോട്: കൊട്ടിഘോഷിച്ച് കോടികള്‍ ചെലവഴിച്ച് രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ഇരുട്ടില്‍ തപ്പുകയാണ്. കൊവിഡും യുക്രൈന് യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്നാണ് സ്പീക്കര്‍ പറയുന്നത്. ഇതെല്ലാം കേന്ദ്രസര്‍ക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. ഇതില്‍ ലോക കേരള സഭയ്ക്ക് ഒരു പങ്കുമില്ല.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ട് തവണ ആര്‍ഭാടമായി നടന്ന ലോക കേരളാ സഭ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. അല്ലെങ്കില്‍ കൃത്യമായി കണക്ക് വെച്ച് മുഖ്യമന്ത്രി മറുപടി പറയണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ അനവസരത്തില്‍ കോടികള്‍ ധൂര്‍ത്തടിക്കുകയാണ് . അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ള ലോക കേരള സഭ ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും നാണക്കേടാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
അതേസമയം , പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനകാര്യത്തില്‍ അതീതവതത്പരരാണ് പ്രവാസി സമൂഹം. വികസിത വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാന്‍ നിരവധി വികസന പദ്ധതികളാണ് കേരളത്തില്‍ തുടക്കം കുറിച്ചത് .
'കേട്ടപ്പോൾ ഞെട്ടിപ്പോയി, ഇങ്ങനല്ല പണമുണ്ടാക്കേണ്ടത്', മരണവാർത്തയോട് പ്രതികരിച്ച് കുളപ്പുള്ളി ലീല
അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ളതല്ല. പകരം കുറഞ്ഞത് 25 വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ നയസമീപന രേഖാ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ സ്വീകരിച്ചു. മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാകുന്ന കാലമാണ് കടന്നു പോകുന്നതെന്ന് ശശികുമാര്‍ പറഞ്ഞു. രാജ്യത്ത് അഭിപ്രായസ്വതന്ത്ര്യത്തെക്കാള്‍വിദ്വേഷ പ്രകടനത്തിനുള്ള സ്വതന്ത്ര്യമാണ് ഉള്ളതെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു. വെളിപ്പെടുത്തലുകളും ആരോപണവും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു .