Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്നാഥ് സിങ് പ്രശംസിച്ചതല്ല; പിണറായിയുടെ പ്രസ്താവന വ്യാജം, പ്രകടിപ്പിച്ചത് ആശങ്ക!!

തിരുവനന്തപുരം: മുഖ്യമനത്രിയുടെ പ്രസ്താവന വ്യാജമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കേരളത്തിന്റെ ആഭ്യന്തരനില ഭദ്രമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതായുള്ള പ്രസ്താവനയാണ് കുമ്മനം രാജശേഖരൻ തള്ളിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനുശേഷം കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.

എന്നാൽ കേരളത്തില്‍ തുടര്‍ച്ചയായി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിലും ക്രമസമാധാനനില തകരുന്നതിലുമുള്ള കേന്ദ്രസർക്കാരിനുള്ള ആശങ്കയാണ് രാജ്നാഥ് സിങ് രേഖപ്പെടുത്തിയതെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യം രാജ്‌നാഥ് സിങ് തന്റെ ട്വീറ്റില്‍ കൂടി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെ ക്രമസമാധാന നിലയില്‍ മതിപ്പുപ്രകടിപ്പിച്ചു എന്ന തരത്തില്‍ മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Kummanam Rajasekharan

സ്ഥിരം ശൈലിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തില്‍ ഭരണകക്ഷിതന്നെ പ്രതിപക്ഷ പര്‍ട്ടികളെ ഇല്ലാതാക്കാന്‍ നേതൃത്വം നൽകുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ നിന്ന് ഭരണകക്ഷി വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+