Get Updates
Get notified of breaking news, exclusive insights, and must-see stories!

'വേണമെങ്കില്‍' മുഖ്യന്റെ ഓഫീസും ഉള്‍പ്പെടുത്തും

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ ഇപ്പോള്‍ ആരായി എന്ന് ചോദിക്കരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയില്‍ വരില്ല, ഇനി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്താം എന്നാണ് ഉമ്മന്‍ ചാണ്ടി ടേംസ് ഓഫ് റഫറന്‍സ് വിശദീകരിച്ചുകൊണ്ട് പറഞ്ഞത്. എത്ര നിഷ്‌കളങ്കമായ വിശദീകരണം അല്ലേ?

നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപിക്കപ്പെട്ട മുഴവന്‍ കാര്യങ്ങളും അന്വേഷിക്കും. ജൂഡിഷ്യല്‍ അന്വേഷണത്തില്‍ ആറ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചേര്‍ക്കും. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്തം എന്നും മുഖ്യമന്ത്രി പറഞ്ഞു.

oommen chandy

സോളാര്‍ കേസില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല എന്നത് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നിയമാനുസൃതമായാണ് കേസില്‍ തന്നെ ചോദ്യം ചെയ്തത്. അതില്‍ അസ്വഭാവികത ഒന്നുമില്ല. നിയമത്തിന് ആരും അതീതരല്ല. മുഖ്യമന്ത്രിയുടെ പോയിട്ട് എം എല്‍ എയുടെ അധികാരം പോലും തനിക്ക് വേണ്ട.ഒരു സാധാരണക്കാരന്റെ അവകാശം മാത്രം മതി. ഇക്കാര്യം താന്‍ നേരത്തെ നിയമസഭയെ അറിയിച്ചിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.

മൊഴി എടുത്തവരെല്ലാം സംശയത്തിന്റെ നിഴലില്‍ വരില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സോളാര്‍ കേസില്‍ വ്യക്തമായ തെളിവുകള്‍ കിട്ടിയതുകൊണ്ടായിരിക്കും മുഖ്യമന്ത്രിയെ പോലീസ് ചോദ്യം ചെയ്തത് എന്ന സി പി എം സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പ്രതികരണമായിട്ടാണ് അദ്ദേഹം അത് പറഞ്ഞത്. സോളാര്‍ കേസില്‍ നിയമവിരുദ്ധമായി ഏതെങ്കിലും കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയോയെന്നും സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+