അനുമതി കിട്ടി; മുഖ്യന്‍ ജൂണ്‍ 2 ന് മോദിയെ കാണും
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇനി പ്രധാനമന്ത്രിയെ നേരിട്ട് കാണാം. മറ്റ് തിരക്കുകളിലാതെ പ്രധാനമന്ത്രിയുമായി സംസാരിക്കാം. അതിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.
ജൂണ്‍ 2 ന് പ്രധാനമന്ത്രിയെ നേരിട്ട് കാണാനാണ് മുഖ്യമന്ത്രി സമയം ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിക്ക് സമയം അനുവദിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിക്ക് സമയം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഒറ്റക്കായിരിക്കില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുക എന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ ഒരു സംഘം തന്നെ കൂടെ ഉണ്ടാകും. ഏതെല്ലാം മന്ത്രിമാരാണ് മുഖ്യമന്ത്രിയെ അനുഗമിക്കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങും തിരക്കുകള്‍ മാറ്റിവച്ച് ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ തിരക്കിന്റെ പേര് പറഞ്ഞ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല.
സത്യപ്രതിജ്ഞ ചടങ്ങിന് പോയിരുന്നെങ്കില്‍ പ്രധാനമന്ത്രിയെ നേരെ ചൊവ്വെ ഒന്ന് കാണാന്‍ പോലും പറ്റില്ലായിരുന്നു. ഇതിപ്പോള്‍ പ്രത്യേകം സമയം അനുവദിച്ചതിനാല്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്ന പ്രതീക്ഷയിലായിരിക്കും മുഖ്യന്‍ ഇപ്പോള്‍.












Click it and Unblock the Notifications