Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടവകാശം വിവേകപൂർവ്വം രേഖപ്പെടുത്തണം, പ്രചാരണ വസ്‌തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം; വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകണം ഓരോരുത്തരോടേയും വോട്ട്. പ്രചരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത പുലർത്തണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

 pinarayi-vijayan

നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.
പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്.

വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.

നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിർത്താം. വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിനു വേണ്ടിയുള്ള ഈ മുൻകൈ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർത്ഥികളിൽ നിന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+