മുഖ്യമന്ത്രി വിഡി സതീശന്റെ വാച്ച് ഈ സ്വിസ് ബ്രാൻഡ്, വില കേട്ടാൽ കണ്ണ് തള്ളും, എഫിന്റെ വീഡിയോ വൈറൽ
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാര്‍ നാലാം മാസം പിന്നിടുമ്പോഴേക്കും നിരവധി വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ്. ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രിയെന്ന ടാഗ് ലൈനോട് കൂടി അധികാരത്തിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന് തന്നെയാണ് വിവാദങ്ങളുടെ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്.
വോട്ടെണ്ണലിന് തൊട്ട് മുന്‍പ് വിഡി സതീശന് ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ മംഗലാപുരം യാത്രയില്‍ തുടങ്ങിയതാണ് വിവാദങ്ങള്‍. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത വിമാനത്തില്‍ നടത്തിയ എറണാകുളം യാത്രയും സ്പോണ്സര് ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിലെ മലപ്പുറം യാത്രയും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണവും അടക്കം വിവാദമായി.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പല കാര്യങ്ങളും ധൂര്‍ത്തെന്ന് ആരോപിച്ച വിഡി സതീശന് മുഖ്യമന്ത്രിയായപ്പോള്‍ മലക്കം മറിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ അടക്കം ചൂണ്ടിക്കാണിക്കുന്നത്. വിഡി സതീശന് ധരിക്കുന്ന വസ്ത്രങ്ങളും ചെരിപ്പുകളും വാച്ചുമെല്ലാം വളരെ വിലകൂടിയതാണ് എന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതിനിടെ സെലിബ്രിറ്റികള്‍ ധരിക്കുന്ന ആഢംബര വാച്ചുകളെ വിലയിരുത്തുന്നതിലൂടെ വൈറലായ എഫിന്റെ ക്രോണോഗ്രാഫ് ബൈ ജെഫിന് എന്ന പേജില്‍ വിഡി സതീശന് ധരിച്ചിരിക്കുന്ന വാച്ചിന്റെ വില അടക്കമുളള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് വൈറലായിരിക്കുകയാണ്. ബൂ മേഴ്സിയര്‍ (BAUME & MERCIER) എന്ന കമ്പനിയുടെ ലക്ഷ്വറി വാച്ചാണ് വിഡി സതീശന് ധരിച്ചിരിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്.
''ഇതൊരു സ്വിസ് ബ്രാന്‍ഡ് ആണ്. ക്ലാസിമ മോഡല്‍ വാച്ചാണ് മുഖ്യമന്ത്രിയുടെ കയ്യിലുളളത്. ഇതൊരു 42 എംഎം സ്ലീക്ക് ക്ലാസിക് ഡിസൈന്‍ കോര്‍ട്സ് വാച്ചാണ്. സ്റ്റീല്‍ കേസ് ആണ് ബ്രാന്‍ഡ് ഈ വാച്ചിന് നല്‍കിയിരിക്കുന്നത്. ഗ്രൈ ഡയലും റോമന്‍ അക്കങ്ങളും ഡേറ്റും ബ്രാന്‍ഡ് ഈ വാച്ചില്‍ നല്കിയിരിക്കുന്നു. 2 വര്‍ഷമാണ് ബ്രാന്‍ഡ് നല്കുന്ന വാറണ്ടി''. ഈ വാച്ചിനെ കുറിച്ച് വിഡി സതീശനോട് ചോദിച്ചപ്പോള്‍ അതൊരു ഗിഫ്റ്റ് വാച്ചാണ് എന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഈ വാച്ചിന്റെ ഇന്നത്തെ ഓണ്‍ലൈന്‍ വില 108,000 രൂപയാണെന്നും എഫിന് പറയുന്നു.


Click it and Unblock the Notifications
