കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിന്റെ കണ്ണിലെ കരട്; അക്രമികളുടെ ലക്ഷ്യം സന്ദീപാനന്ദ!! വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
സംഘപരിവാറിന്റെ കണ്ണിലെ കരടാണ് സന്ദീപാനന്ദയെന്ന് മുഖ്യമന്ത്രി | Oneindia Malayalam

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദയെ വധിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ സ്വാമിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. അക്രമികള്‍ ലക്ഷ്യമിട്ടത് സ്വാമിയെ ആയിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അക്രമികള്‍ എത്തിയ വേളയില്‍ സ്വാമി ആശ്രമത്തിലുണ്ടായിരുന്നു. രണ്ടു വാഹനങ്ങള്‍ കത്തിച്ച ശേഷം രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികള്‍ ആശ്രമത്തിന് മുമ്പില്‍ റീത്ത് വയ്ക്കുകയും ചെയ്തു. സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് സ്വാമി സന്ദീപാനന്ദ. കഴിഞ്ഞദിവസം ആശ്രമത്തിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനെതിരെ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്....

മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ആക്രമണം നടന്ന ആശ്രമത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. ധനമന്ത്രി തോമസ് ഐസക്, പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്വാമിയെ കൊല്ലാനുള്ള നീക്കമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.സ്വാമിക്ക് സുരക്ഷ ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ആശ്രമം മാത്രം

ആശ്രമം മാത്രം

കുറ്റവാളികള്‍ ആരായിരുന്നാലും നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് പിണറായി പറഞ്ഞു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തില്‍ സ്വീകരിക്കാമെന്നും ഇപ്പോള്‍ നശിപ്പിക്കപ്പെട്ടത് ആശ്രമം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹീനമായ ഗൂഢാലോചന

ഹീനമായ ഗൂഢാലോചന

ഹീനമായ ഗൂഢാലോചനയുടെ അത്യാപത്തില്‍ നിന്നാണ് സ്വാമി രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ തുടര്‍ന്നും അക്രമങ്ങള്‍ നടത്തിവരികയാണ്. വര്‍ഗീയ ശക്തികളെ തുറന്നുകാണിക്കുന്ന സ്വാമി എല്ലാ കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാമിയെ ഭീഷണിപ്പെടുത്താന്‍ ശ്രമം

സ്വാമിയെ ഭീഷണിപ്പെടുത്താന്‍ ശ്രമം

കുറച്ചുകാലം മുമ്പ് ആശ്രമത്തിന് നേരെ സംഘപരിവാര്‍ ചില നീക്കം നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാമിയെ ഭീഷണിപ്പെടുത്താനായിരുന്നു നീക്കം. യഥാര്‍ഥ സന്യാസിമാര്‍ ആരെയാണ് ഭയപ്പെടേണ്ടത്. കപട സന്യാസിമാരെ മാത്രമേ ഇവര്‍ക്ക് ഭയപ്പെടുത്താന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ നടന്നത്

ശനിയാഴ്ച പുലര്‍ച്ചെ നടന്നത്

ശനിയാഴ്ച പുലര്‍ച്ചെ ആശ്രമത്തിലെത്തിയഅക്രമികള്‍ രണ്ട് കാറുകളും ഒരു ബൈക്കും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീപിടിത്തത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുകളുണ്ടായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കമ്മീഷണര്‍ അന്വേഷണം തുടങ്ങി

കമ്മീഷണര്‍ അന്വേഷണം തുടങ്ങി

സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശിനാണ് അന്വേഷണ ചുമതല. പ്രത്യേക സംഘം രൂപീകരിച്ച് അദ്ദേഹം അന്വേഷണം ആരംഭിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശ്രമം സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എന്നിവരും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടു. അതേസമയം, ബിജെപി തിരുവനന്തപുരം ജില്ലാ നേതാക്കള്‍ വേറിട്ട പ്രതികരണമാണ് നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ ബിജെപി, സര്‍ക്കാരും സ്വാമിയും ഒത്തുകളിക്കുകയാണോ എന്നും സംശയം പ്രകടിപ്പിച്ചു.

രാജസ്ഥാനില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; തൊട്ടുപിന്നാലെ ബിജെപിയുടെ തിരിച്ചടി!! വിചിത്ര നീക്കംരാജസ്ഥാനില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; തൊട്ടുപിന്നാലെ ബിജെപിയുടെ തിരിച്ചടി!! വിചിത്ര നീക്കം

English summary
CM visit Sandeepananda Giri Ashram, ensures strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X