Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ നിധി തട്ടിപ്പ്: വിജിലൻസ് അന്വേഷണം മുഖ്യമന്ത്രി പറഞ്ഞിട്ടെന്ന് വീണാ ജോർജ്, ശക്തമായ നടപടി

ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

VEENA

തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ നിധി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. ചില മാധ്യമങ്ങൾ വാർത്ത നൽകുന്നത് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നപ്പോൾ സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.

വീണാ ജോർജിന്റെ പ്രതികരണം: ' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അനർഹരായ ചിലർക്കും ലഭിച്ചിട്ടുണ്ട് എന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ ചില മാധ്യമങ്ങൾ നൽകുന്ന വാർത്തയും ചർച്ചയും ശ്രദ്ധയിൽപ്പെട്ടു . ഒരു മാധ്യമം പറഞ്ഞത് ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ്! ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അർഹരായവർക്ക്‌ ലഭിക്കണമെന്ന് നിർബന്ധം ഉള്ളത് കൊണ്ടും അതങ്ങനെ ആണോ എന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന് നിർദേശം നൽകിയത് ബഹു. മുഖ്യമന്ത്രിയാണ്. വിജിലൻസിനു സംശയം തോന്നിയ ഓരോ കേസും വിശദമായി അവർ അന്വേഷിച്ചു. അന്വേഷിക്കുന്നു. ഏതു തലത്തിലാണോ ക്രമക്കേട് നടന്നത് അത് കൃത്യമായി കണ്ടെത്തും . കുറ്റം ചെയ്തവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . ശക്തമായ നടപടി ഉണ്ടാകും .വിപുലമായ അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തുന്നത് . മുഖ്യമന്ത്രിയും സർക്കാരും അത്രയേറെ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത് . ജനക്ഷേമ പ്രവർത്തങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്ന്‌ വേട്ടയാടലുകൾക്കു പിന്തിരിപ്പിക്കാനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തുന്ന ഈ അന്വേഷണവും ഇനി വരാൻ പോകുന്ന നടപടികളും'.

pinarayi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്.

ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+