Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം ലഭിച്ചത് 400 കോടിയിലേറെ; കേരളത്തിന് സാന്ത്വനവുമായി നാഗാലാന്റും

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തെ തുടര്‍ന്ന് കെടുതിയിലായ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം സംഭാവനയായി ലഭിച്ചത് 388 കോടി രൂപ. സി.എം.ഡി.ആര്‍.എഫ് ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ് വേ മുഖേന ബുധനാഴ്ച വൈകിട്ട് ആറുമണിവരെ 129 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ ചൊവ്വാഴ്ച വരെ 259 കോടി രൂപയും ലഭിച്ചു. രണ്ടുദിവസങ്ങളില്‍ ഓഫീസുകളില്‍ നേരിട്ട് സംഭാവനയായി ലഭിച്ച ചെക്കുകളും മറ്റും ഇതില്‍പ്പെടില്ല.

donations.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് സി-ഡിറ്റാണ്. ഇതുവരെ മൂന്നുലക്ഷത്തില്‍പരം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി പണമടച്ചു. 181 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിയവരില്‍പെടുന്നു. വെബ്സൈറ്റിലുള്ള ഏഴു ബാങ്ക് പേയ്മെന്റ് ഗേറ്റ്വേകളും നാല് യുപി.ഐകളും വഴി 90.4 കോടി രൂപയാണ് ലഭിച്ചത്. ഇതിനുപുറമേ ഈ വെബ്സൈറ്റിലുള്ള പേറ്റിഎം ലിങ്ക് വഴി 17 ലക്ഷം പേ.റ്റി.എം ഉപഭോക്താക്കളില്‍ നിന്നുമായി 38.6 കോടി രൂപയും ഇതുവരെ ലഭിച്ചു.

cmdrf-153

അതിനിടെ, പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് സമാശ്വാസവുമായി നാഗാലാന്റ് ഉപമുഖ്യമന്ത്രി യതുങ്കോ പട്ടന്‍ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നാഗാലാന്റിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അദ്ദഹം അറിയിച്ചു. ഒരു കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. കേരളം എത്രയും വേഗം പൂര്‍വസ്ഥിതിയിലേക്ക് വരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തങ്ങളുടെ ആശംസ നാഗാലാന്റിന്റെ ഹൃദയത്തില്‍ നിന്നുമുളള വാക്കുകളായി സ്വീകരിക്കണമെന്നും കേരളത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗാലാന്റ് മണ്ണ്-ജലസംരക്ഷണ മന്ത്രി വി കശിഹോ സംഗ്തം, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Recommended Video

cmsvideo
    മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണ​ത്തി​ന്‍റെ ഒ​ഴു​ക്ക്

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+