കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മിലേക്ക് മടങ്ങുന്നു; തീരുമാനം ഇന്ന് തൃശൂരില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മിലേക്ക് മടങ്ങുന്നതിന് സാധ്യത. തൃശൂര്‍ ഇന്നലെ ആരംഭിച്ച സിഎംപി പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സി.പി.എമ്മിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച രാഷ്ട്രീയ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം.കെ. കണ്ണനാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

വൈകിട്ട് നഗരത്തില്‍ നടന്ന പ്രകടനത്തിനുശേഷം നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും സി.പി.എമ്മും സി.എം.പിയും കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എം.പി. വീരേന്ദ്രകുമാര്‍ എം.പിയും സമ്മേളനത്തില്‍ പ്രഭാഷകരാണ്.

cmp

സി.പി.എമ്മുമായി ആശയപരമായി ഒട്ടേറെ വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെന്നും തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് പരമാവധി ആശയപരമായ വിയോജിപ്പില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നതായി എം. കെ. കണ്ണന്‍ പറഞ്ഞു. എന്നാല്‍ സി.പി.എമ്മും സി.എം.പിയും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്ന യാഥാര്‍ഥ്യം അനുഭവംകൊണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഭരണത്തില്‍ നിന്ന് ബി.ജെ.പിയെ തകര്‍ത്തെറിയേണ്ടതുണ്ട്.

അതിന് ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ബി.ജെ.പിക്കു പകരം കോണ്‍ഗ്രസ് വരുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് ഒരുതരത്തിലും ഗുണകരമാകില്ലെന്നത് പാര്‍ട്ടി തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കേണ്ട കാലഘട്ടമാണെന്ന് എസ്. രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടി. സി.എം.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് എം.വി രാഘവനുണ്ടായിരുന്ന കാലത്തുതന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്ന് രാമചന്ദ്രന്‍പിള്ള ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷവും ചര്‍ച്ചകള്‍ തുടര്‍ന്നു വരികയായിരുന്നുവെന്നും ഇപ്പോള്‍ കൂടുതല്‍ അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ സഹകരണം കൂടുതല്‍ ഗുണപരമായ തലത്തിലേക്ക് വളര്‍ത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്കു പകരം കോണ്‍ഗ്രസ് വരുന്നത് ജനങ്ങള്‍ക്ക് ഗുണംചെയ്യില്ല. രാജ്യത്ത് ധനികപക്ഷവിരുദ്ധ ജനപക്ഷ രാഷ്ട്രീയ നയങ്ങള്‍ നടപ്പാക്കുന്നതിന് ഇടതുപക്ഷ ശക്തികള്‍ കരുത്താര്‍ജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
cmp aravindakshan wing back to cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X