കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളര്‍പ്പിന് പിന്നാലെ സിഎംപിക്ക് യുഡിഎഫില്‍വിലക്ക്

  • By Aswathi
Google Oneindia Malayalam News

KR Aravindakshan ang CP John
എറണാകുളം: പിളര്‍പ്പിന് പിന്നാലെ കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി (സിഎംപി)യ്ക്ക് വിലക്കും. എറണാകുളത്തു നടക്കുന്ന യുഡിഎഫ് സമ്മേളനത്തില്‍ ഇരു വിഭാഗങ്ങളും പങ്കെടുക്കേണ്ടെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

പാര്‍ട്ടയുടെ പിളര്‍പ്പാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണം. രണ്ട് വിഭാഗങ്ങളായി പിരിഞ്ഞ സിഎംപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പരസ്പരം പുറത്താക്കികൊണ്ട് സിഎംപി പിളര്‍പ്പ് പൂര്‍ണമായത്.

ജോണ്‍ വിഭാഗം എം കെ കണ്ണന്‍, എം എച്ച് ഷാരിയന്‍, ജി സുഗുണന്‍, ടി സിഎച്ച് വിജയന്‍ എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങളെ പുറത്താക്കിയപ്പോള്‍ അജീറിനെയുള്‍പ്പടെയുള്ള നേതാക്കളെ പുറത്താക്കി കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം തിരിച്ചടിച്ചു. പിളര്‍ന്നാലും യുഡിഎഫില്‍ തന്നെ തുടരുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയിരുന്നു.

സി എം പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്നതുകൊണ്ട് താത്കാലിക ചുമതല കെ ആര്‍ അരവിന്ദാക്ഷന് നല്‍കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി എം പി പൊളിറ്റ് ബ്യൂറോയില്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതാണ് പിളര്‍പ്പിന് കാരണമായത്.

അതേ സമയം സി എം പി തര്‍ക്കം പരിഹരിക്കാന്‍ യു ഡി എഫ് ശ്രമം തുടങ്ങി. ചെറുപാര്‍ട്ടിയാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പിളര്‍പ്പ് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് നേതൃത്വത്തിനറിയാം. അതുകൊണ്ട് തന്നെ ഇരുവിഭാഗക്കാരെയും വിളിച്ചു ചേര്‍ത്ത് ബുധനാഴ്ച ചര്‍ച്ച നടത്തും.

English summary
CMP banned in UDF congress in Eranakulam due to the split of party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X