സിഎംപി ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്‍ അന്തരിച്ചു... അന്ത്യം സ്വകാര്യ ആശുപത്രിയില്‍
മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി
കോഴിക്കോട്: സിഎംപിയുടെ ജനറല്‍ സെക്രട്ടറിയായ കെ ആര്‍ അരവിന്ദാക്ഷന്‍ (66) അന്തരിച്ചു. കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ അരവിന്ദാക്ഷന്‍ അന്ത്യശ്വാസം വലിച്ചത്.
മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോയി. വൈകീട്ട് നാലു മണിക്ക് കോട്ടയം തിരുനക്കരയിലുള്ള വീട്ടുവളപ്പിലാണ് സംസ്‌കാരം. കോട്ടയം അര്‍ബന്‍ ബാങ്കില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

പാര്‍ട്ടി പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ചൊവ്വാഴ്ച വൈകീട്ടാണ് അരവിന്ദാക്ഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കരള്‍ രോഗത്തിന് നേരത്തേ ചികില്‍സയിലായിരുന്നു അദ്ദേഹം. സിഎംപി രണ്ടാം പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം തന്നെ നിലകൊണ്ട വിഭാഗത്തെ നയിച്ചത് അരവിന്ദാക്ഷനായിരുന്നു. എംവി രാഘവന്‍ സിഎംപി രൂപീകരിച്ചപ്പോള്‍ അരവിന്ദാക്ഷനും സിപി ജോണുമായിരുന്നു പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍.


Click it and Unblock the Notifications